സ്കൂളില്‍ പഠിച്ചിരുന്ന കാലഘട്ടത്തില്‍ തന്നെ എല്ലാവരും തടിച്ചിയെന്ന് കളിയാക്കി

zareen-khanസ്കൂള്‍ സമയത്തുള്ള ഒരു ഫോട്ടോ ഫേസ്ബുക്കിലിട്ട് നടി സറീന്‍ ഖാന്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ആ രൂപം കണ്ടാല്‍ അത് സറീന്‍ ഖാന്‍ ആണെന്ന് പറയത്തേയില്ല. അത്രയ്ക്ക് തടിച്ചയാളായിരുന്നു സ്കൂള്‍ കാലഘട്ടത്തില്‍ താനെന്നാണ് നടി പറയുന്നത്.

അന്നൊക്കെ എല്ലാവരും തടിച്ചിയെന്നു വിളിച്ച് കളിയാക്കുമായിരുന്നു. വിഷമം തോന്നിയിട്ടുണ്ടെങ്കിലും തിരിച്ച് പ്രതികരിക്കാനൊന്നും പോയിട്ടില്ല. പക്ഷേ ഇപ്പോള്‍ ഉള്ള തന്റെ രൂപം വണ്ണം കുറയ്ക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യായാമവും പിന്നെ ഭക്ഷണ ക്രമത്തില്‍  മാറ്റങ്ങള്‍ വരുത്തിയതു കൊണ്ടും ഉണ്ടായതാണെന്നും നടി പറഞ്ഞു.

വിശാല്‍ പാണ്ഡെ സംവിധാനം ചെയ്ത ഹേറ്റ് സ്‌റ്റോറി ത്രിയിലാണ് നടി സറീന്‍ ഖാന്‍ അവസാനമായി അഭിനയിച്ചത്‌

Related posts