തമിഴ് രാഷ്ട്രീയത്തില്‍ ഒരുകൈനോക്കാന്‍ സരിതാ നായര്‍, പാര്‍ലമെന്റിലെത്താന്‍ മത്സരിക്കുന്നത് ജയലളിതയുടെ പാര്‍ട്ടിക്കൊപ്പമെന്ന് തമിഴ് മാധ്യമങ്ങള്‍, തമിഴ് രാഷ്ട്രീയത്തിലെ നിര്‍ണായക സ്വാധീനമാകുമോ സോളാര്‍ നായിക, മനസുതുറക്കാതെ വിവാദങ്ങളുടെ തോഴി

സോളാര്‍ തട്ടിപ്പിലൂടെ കേരള രാഷ്ട്രീയത്തെ വിറപ്പിച്ച സരിതാ എസ്. നായര്‍ രാഷ്ട്രീയത്തിലിറങ്ങുന്നു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സരിത മത്സരത്തിനിറങ്ങുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലല്ല മറിച്ച് തമിഴ്‌നാട്ടില്‍ നിന്നാകും സരിത പാര്‍ലമെന്ററി മോഹം പരീക്ഷിക്കുക. സരിത അണ്ണാഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തമിഴ് പത്രങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സോളാര്‍ സംഭവത്തിനുശേഷം കേരളത്തോട് താല്ക്കാലികമായി വിടപറഞ്ഞ സരിത ഇപ്പോള്‍ ചെന്നൈ കേന്ദ്രീകരിച്ചാണ് ബിസിനസ് നടത്തുന്നത്. അവിടെ സോളാറിനൊപ്പം മറ്റു ചില ബിസിനസുകള്‍ കൂടി അവര്‍ നടത്തുന്നുണ്ട്. തമിഴ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനവും സരിതയ്ക്കുണ്ട്. അതേസമയം മത്സരിക്കുമോയെന്ന കാര്യത്തില്‍ സരിതയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

തമിഴ് വാരികയായ ‘കുമുദ’ത്തില്‍ വന്ന സരിതയുടെ ആത്മകഥ സൂപ്പര്‍ഹിറ്റായിരുന്നു. തമിഴ്നാട്ടില്‍ ഏറെ പ്രചാരമുള്ള വാരികയാണിത്. എല്ലാം പറയാന്‍ തീരുമാനിക്കുന്നുവെന്ന് അര്‍ത്ഥം വരുന്ന ‘സൊല്ലൈത്താന്‍ ഇനക്കര’ എന്ന പേരിലാണ് സരിതയുടെ ജീവിതം പരമ്പരയായത്. ഇതിന്റെ പ്രചാരണത്തിനായി തമിഴ്നാട്ടിലാകെ സരിതയുടെ വിവിധ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകളുടെ പ്രചാരണവും നടത്തിയിട്ടുണ്ട്. ആദ്യ ലക്കം വന്നതോടെ തന്നെ വന്‍ പ്രതികരണമാണ് വാരികയ്ക്ക് ലഭിച്ചത്.

Related posts