ഹന്‍സികയ്ക്കിട്ട് ആരാധകന്റെ പണി

HANSIKA150716ചെന്നൈ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് വസ്ത്രം നല്‍കിയതും അതു വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനു പിന്നിലും ഹന്‍സിക മോട്‌വാനി തന്നെയാണെന്ന് കോടമ്പാക്കത്തെ ചിലര്‍ ആരോപിക്കുന്നു. തനിക്കീ സംഭവത്തില്‍ പങ്കില്ലായെന്ന് ഹന്‍സിക പറയുമ്പോഴും ഹന്‍സികയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ആരാധകരുടെ പേജില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടതില്‍ ഹന്‍സികയ്ക്ക് എങ്ങനെ പങ്കില്ലാതിരിക്കുമെന്നാണ് വിമര്‍ശകരുടെ ചോദ്യം.

ഈ വീഡിയോ എടുത്തത് താനല്ലെന്നാണ് തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക മോട്‌വാനി സംഭവം വൈറലായതോടെ പറയുന്നത്. ചെന്നൈയിലെ തെരുവുകളില്‍ ഉറങ്ങുന്നവര്‍ക്ക് കഴിഞ്ഞരാത്രിയാണ് ഹന്‍സിക വസ്ത്രം നല്‍കിയിത്. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. വീഡിയോ എടുത്തത് ഞാനല്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്നും എനിക്കറിയില്ല. പബ്ലിസിറ്റിക്കുവേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല-ഹന്‍സിക വ്യക്തമാക്കി.
ഹന്‍സികയുടെ പേരിലുള്ള വീഡിയോ കോളിവുഡില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതൊരു പുണ്യപ്രവൃത്തിയാണെന്ന് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതൊരു വില കുറഞ്ഞ പബ്ലിസിറ്റി ആണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ഹന്‍സികയുടെ ഏതോ ആരാധകന്‍ ഹന്‍സിക അറിയാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഹന്‍സികയുടെ ഫാന്‍ പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് പ്രതികൂലമായും അനുകൂലമായും നിരവധി കമന്റുകള്‍ വീഡിയോയ്ക്കു വന്ന സാഹചര്യത്തിലാണ് ഹന്‍സിക വിശദീകരണവുമായി രംഗത്തെത്തിയത്. വീഡിയോ കണ്ട് താന്‍ അദ്ഭുതപ്പെട്ടുപോയെന്നും ഹന്‍സിക പറയുന്നു.
അതേ സമയം ആരാധകന്‍ വീഡിയോ എടുത്തത് ഹന്‍സിക കണ്ടെന്നും ഹന്‍സികയുടെ പേജില്‍ വന്ന വീഡിയോ ഡിലീറ്റു ചെയ്യാന്‍ ഹന്‍സിക മുന്‍കൈ എടുക്കാതിരുന്നത് അവര്‍ക്ക് ഇതൊരു പബ്ലിസിറ്റിയായി ആഘോഷിക്കാന്‍ താല്പര്യമുള്ളതിനാലാണെന്നും പ്രതികൂലിക്കുന്നവര്‍ പറയുന്നു.

Related posts