അച്ഛന്റെ ക്രൂരത! സ്വന്തം പെണ്‍മക്കളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവ് കസ്റ്റഡിയില്‍; സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭിഷണിയും; ഭാര്യ മാനസിക രോഗിയാണ്

RAPEആലുവ: സ്വന്തം പെണ്‍മക്കളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പിതാവ് കസ്റ്റഡിയില്‍. ആലുവ എടത്തല സ്വദേശിയായ നാല്‍പത്തഞ്ചുകാരനാണ് കസ്റ്റഡിയിലായത്. 16, 14, 13 വയസുളള മക്കളെയാണു ലൈംഗീകമായി പീഡിപ്പിച്ചുകൊണ്ടിരുന്നതെന്നു പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ മാനസിക രോഗിയാണ്.

മൂത്തമകളെ കഴിഞ്ഞ™രണ്ട് വര്‍ഷത്തിലേറെയായി ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നുവത്രെ. അടുത്തിടെയായി ഇളയ കുട്ടികളെയും പീഡിപ്പിക്കാന്‍ തുടങ്ങിയത്. പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. മകളെ പീഡിപ്പിക്കുന്നത് അയല്‍വാസിയായ ഒരാള്‍ കാണാനിടയായതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ പരാതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നു സിഐ ടി. വിജന്‍ പറഞ്ഞു.

Related posts