അട്ടക്കുളങ്ങര ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കി ഗ്രീഷ്മ ! വൈദ്യ പരിശോധനയ്ക്കു ശേഷം കസ്റ്റഡിയില്‍ വിട്ടേക്കും…

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കി. അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി.

ഇരുവരെയും നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റിന്റെ നടപടി.

മുഴുവന്‍ തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. അട്ടകുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ഗ്രീഷ്മയെയും ഇന്ന് തന്നെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്.

ഇത്രയും ദിവസമായി പൊലീസ് കസ്റ്റഡിയിലും മെഡിക്കല്‍ കോളേജിലുമായി മുഖ്യപ്രതി കഴിഞ്ഞു കൂടുകയായിരുന്നു.
ഗ്രീഷ്മയെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

വൈദ്യപരിശോധനക്ക് ശേഷം കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. ഗ്രീഷ്മ കസ്റ്റഡില്‍ വിട്ടുകിട്ടിയാല്‍ നാളെ പളുകിലെ വീട്ടില്‍കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം ആരോപിച്ചിരുന്നു.

ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതല്‍ ഷാരോണിന്റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു.

തെളിവുകള്‍ നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് പോലീസ് കേസില്‍ പ്രതിചേര്‍ത്തത്.

ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ഷാരോണിന്റെ കൊലയില്‍ ഇനിയും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഷാരോണ്‍ മരിക്കുന്നത് കേരളത്തിലാണെങ്കിലും ഗ്രീഷ്മ വിഷം നല്‍കിയത് തമിഴ്നാട്ടിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വച്ചാണ്. ഇത് തമിഴ്നാട് പൊലീസിന്റെ പരിധിയിലുള്ള സ്ഥലമാണ്.

അതിനാല്‍ കേസ് തമിഴ്നാടിന് കൈമാറുമോ എന്ന സംശയം നേരത്തെ തന്നെ നിലനിന്നിരുന്നു. എന്നാല്‍, കേസ് തമിഴ്നാടിന് കൈമാറരുതെന്നായിരുന്നു ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.

Related posts

Leave a Comment