അഞ്ചരക്കണ്ടി കല്ലായില്‍ ലീഗ് ഓഫീസില്‍ കരിഓയില്‍ പ്രയോഗം

knr-karioilകൂത്തുപറമ്പ്: അഞ്ചരക്കണ്ടി കല്ലായില്‍ മുസ്‌ലീം ലീഗ് കല്ലായി ശാഖാ ഓഫീസിനുനേരെ ആക്രമണം. ഓഫീസിന്റെ പൂട്ട് പൊളിച്ചു അകത്തു കടന്ന സംഘം ഓഫീസിനകത്തും പുറത്തും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. ഇന്നു രാവിലെ ഏഴോടെയാണ് സംഭവം കണ്ടത്. ഈ മാസം തന്നെ മൂന്ന് തവണ ഈ ഓഫീസിനുനേരെ അക്രമണം നടന്നിരുന്നു. ഓഫീസിലെ ഫര്‍ണിച്ചറുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, പതാകകള്‍ എന്നിവ നേരത്തെ നടന്ന അക്രമണത്തില്‍ തകര്‍ത്തിരുന്നു.

അതിനാല്‍ ഓഫീസിനകത്ത് ഇപ്പോള്‍ ഫര്‍ണിച്ചറുകളോ മറ്റോ ഉണ്ടായിരുന്നില്ല. ഇന്നലെ വൈകുന്നേരം കല്ലായി ടൗണില്‍ മുസ്‌ലീം ലീഗിന്റെ ആഭിമുഖ്യത്തില്‍ രാഷ്ടീയ വിശദീകരണ യോഗം നടത്തിയിരുന്നു. അതിനു ശേഷം രാത്രിയാകാം ഓഫീസിനകത്ത് കരിഓയില്‍ പ്രയോഗം നടത്തിയതെന്ന് കരുതുന്നു. കുത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related posts