ത​ല​ശേ​രി​യി​ൽ പ​ത്ത് ല​ക്ഷ​ത്തി​ന്‍റെ ഡ​യ​മ​ണ്ട് നെ​ക്ലേ​സ് ക​വ​ർ​ച്ച; വീട്ടുജോലിക്കാരിയായ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ൽ


ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽനി​ന്നു പ​ത്ത് ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ഡ​യ​മ​ണ്ട് നെ​ക്ലേ​സ് ക​വ​ർ​ന്ന ത​മി​ഴ് നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ.

സേ​ലം ക​ൽ​ത്താ​നം സ്വ​ദേ​ശി​നി വി​ജ​യ​ല​ക്ഷ്മി (40) യെ​യാ​ണ് ത​ല​ശേ​രി ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചി​റ​ക്ക​ര മ​റ ഹൗ​സി​ൽ രേ​ഷ്മ സാ​ജി​തി​ന്‍റെ ഡ​യ​മ​ണ്ട് നെ​ക്ലേ​സാ​ണ് ക​വ​ർ​ന്ന​ത്.

രേ​ഷ​മ​യു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കു വ​ന്നി​രു​ന്ന വി​ജ​യ​ല​ക്ഷ്മി​യെ വീ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലാ​ണ് വ​ല​യി​ലാ​ക്കി​യ​ത്.

കു​ളി​ക്കാ​ൻ ക​യ​റി​യ​പ്പോ​ൾ കി​ട​പ്പു മു​റി​യി​ൽ അ​ഴി​ച്ചു വ​ച്ച നെ​ക്ലേ​സ് രേ​ഷ്മ എ​ടു​ത്ത​ണി​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ നി​ല​ത്തു വീ​ഴു​ക​യും ക​ട്ടി​ലി​നി​ട​യി​ലേ​ക്ക് തെ​റി​ച്ചു പോ​കു​ക​യും ചെ​യ്തു.

ക​ട്ടി​ൽ നീ​ക്കി നെ​ക്ലേ​സ് എ​ടു​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പി​ന്നെ എ​ടു​ക്കാ​മെ​ന്ന് ക​രു​തി​യ രേ​ഷ്മ ഇ​ക്കാ​ര്യം മ​റ​ന്നു പോ​കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​ത്ത് എ​റ​ണാ​കു​ള​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് നെ​ക്ലേസി​ന്‍റെ കാ​ര്യം ഓ​ർ​മവ​ന്ന​ത്.

വി​വ​രം ഭ​ർ​ത്താ​വി​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ നെ​ക്ലേ​സ് എ​ടു​ത്ത​തി​ന് ശേ​ഷം യാ​ത്ര മ​തി എ​ന്ന ധാ​ര​ണ​യി​ൽ വീ​ട്ടി​ൽ എ​ത്തി ക​ട്ടി​ൽ നീ​ക്കി നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടു എ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്.

വീ​ട്ടി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ വി​ജ​യ​ല​ക്ഷ്മി മാ​ത്ര​മേ വ​ന്നി​ട്ടു​ള്ളൂ എ​ന്ന് മ​ന​സി​ലാ​ക്കി​യ രേ​ഷ്മ അ​വ​രെ വി​ളി​ച്ചെ​ങ്കി​ലും നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

ര​ണ്ടാ​മ​ത് വി​ളി​ച്ച് ര​ണ്ട് സാ​രി​യു​ണ്ട് നാ​ട്ടി​ൽ പോ​കു​മ്പോ​ൾ കൊ​ണ്ട് പൊ​ക്കോ​ളൂ എ​ന്ന് പ​റ​ഞ്ഞ​തോ​ടെ പ്ര​തി രേ​ഷ്മ​യു​ടെ വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ സ്ഥ​ല​ത്തെ​ത്തി​യ എ​സ്ഐ ​സ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വി​ജ​യ​ല​ക്ഷ്മി​യെ ചോ​ദ്യം ചെ​യ്തു കു​റ്റം തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ഭ​ര​ണ​മ​ട​ങ്ങി​യ ബാ​ഗ് ന​ഗ​ര​ത്തി​ലെ ഒ​രു ക​ട​വ​രാ​ന്ത​യു​ടെ സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment