അഞ്ചലില്‍ അനധികൃത ആംബുലന്‍സ് സര്‍വീസ് വര്‍ധിക്കുന്നു

KLM-AMBULANCEഅഞ്ചല്‍: ടൗണിലും പരിസരപ്രദേശങ്ങളിലുള്ള വിവിധ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അനധികൃതമായി സ്വകാര്യ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നതായി നാട്ടുകാരുടെ പരാതി ശക്തമാകുന്നു. അടിയന്തിരഘട്ടങ്ങളില്‍ ഇത്തരം സര്‍വീസുകള്‍ അമിതചാര്‍ജ് ഈടാക്കുന്നതായും വേണ്ടത്ര പരിചയമില്ലാത്ത ഡ്രൈവര്‍മാരാണ് വാഹനം ഓടിക്കുന്നതെന്നും പരാതിയുണ്ട്. പോലീസോ മോട്ടോര്‍ വാഹന വകുപ്പോ ഇത്തരം സര്‍വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയാറാകാത്തതാണ് അനധികൃത ആംബുലന്‍സ് സര്‍വീസുകള്‍ക്ക് സഹായമാകുന്നതെന്നാണ് ആക്ഷേപം.

മതിയായ രേഖകളോടെ സര്‍വീസ് നടത്തുന്ന സ്വാകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ക്കും വിവിധ ഹോസ്പിറ്റലുകളുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ക്കും അനധികൃത സര്‍വീസുകള്‍ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണവും കൂടുതലാണ്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

Related posts