അടിമുടി മാറി വാട്‌സാപ്പ്, ഇനി വീഡിയോ

whatsupന്യുയോര്‍ക്ക്: ലോകമെമ്പാടുമുള്ള സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. വാട്‌സാപ്പില്‍ ഇനി മുതല്‍ വീഡിയോ കോളിംഗ് സംവിധാനവും ലഭ്യമാകും.വാട്‌സാപ്പിന്റെ പരിഷ്കരിച്ച പതിപ്പായ ബീറ്റ വേര്‍ഷനിലാണ് വീഡിയോ കോളിംഗിനുള്ള സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ നിലവില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പരിഷ്കരിച്ച വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് വീഡിയോ കോളിംഗ് സംവിധാനം ഉപയോഗിക്കാന്‍ കഴിയും. വീഡിയോ കോളിംഗ് സംവിധാനമില്ലാതിരുന്നത് വാട്‌സാപ്പ് ആരാധകരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിരുന്നത്.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് 100 കോടിയിലധികം പേരാണ് നിലവില്‍ ഉപയോഗിക്കുന്നത്. 2014ല്‍ 1900 കോടി ഡോളറിനാണ് ഫേസ്ബുക്ക് വാട്‌സാപ്പിനെ ഏറ്റെടുത്തത്. എന്തൊക്കെയായാലും ജനകീയ ആപ്ലിക്കേഷനായ വാട്‌സാപ് പുതിയ നീക്കത്തിലൂടെ വിമര്‍ശകരുടെ ആരോപണങ്ങളെ നിഷ്പ്രഭമാക്കിയിരിക്കുകയാണ്.

Related posts