അടുത്ത മൂന്നു മാസങ്ങള്‍ മാത്രം നിനക്കായി നീക്കിവച്ചിരിക്കുന്നു; നീയല്ലെങ്കില്‍ നിന്റെ മകന്‍ ഇതിന്റെ ഫലം ഉടനെ അറിയും…! പി. ജയരാജന് ഐഎസിന്റെ പേരില്‍ ഭീഷണിക്കത്ത്

JAYARAJANകണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് ഇസ്‌ലാമിക് സംഘടനയുടെ പേരില്‍ ഭീഷണിക്കത്ത്. “ഹെയ്ല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് കണ്ണൂര്‍ ജിഹാദ് ഗ്രൂപ്പ്” എന്ന സംഘടനയുടെ പേരിലുള്ള കത്ത് കഴിഞ്ഞ 22നാണു സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ ലഭിച്ചത്.

‘വി ആര്‍ വാച്ചിംഗ് യു’” എന്നു തുടങ്ങുന്ന കത്തില്‍ “ഇതിനിടെ താന്‍ ഐഎസിനെക്കുറിച്ചു വല്ലാതെയങ്ങ് പറഞ്ഞു, ഇനിയൊരിക്കലും നീയിങ്ങനെ വലിയ വായില്‍ വര്‍ത്തമാനം പറയുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല, വളരെ ദൂരെവച്ചു നിന്റെ നെഞ്ചിന്റെ കൂട് തകര്‍ക്കുമെടാ ബലാലേ, നിന്റെ വീട്ടില്‍ മയ്യത്ത് നടന്നാല്‍ മാത്രമേ നിനക്കതിന്റെ വേദന അറിയൂ, നീയല്ലെങ്കില്‍ നിന്റെ മകന്‍ ഇതിന്റെ ഫലം ഉടനെ അറിയാന്‍ പോകുന്നു” എന്നിങ്ങനെയാണു കത്തിലുള്ളത്. ലോകം മുഴുവന്‍ വ്യാപിച്ച സംഘടനയാണു തങ്ങളുടേതെന്നും എവിടെയും എല്ലായിടത്തും ഉണെ്ടന്നും പറയുന്നു. നീയെത്ര കരുതലെടുത്താലും അടുത്ത മൂന്നു മാസങ്ങള്‍ മാത്രം നിനക്കായി നീക്കിവച്ചിരിക്കുന്നു. ഇതാണ് ഒരുകൂട്ടം ചെറുപ്പക്കാരുടെ തീരുമാനമെന്നും കത്തില്‍ പറയുന്നുണ്ട്. ഭീഷണിക്കത്ത് സംബന്ധിച്ചു പി. ജയരാജന്‍ ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

Related posts