അണ്ടർ 19: നീലപ്പടയുടെ നാലാം ലോകകിരീടം 217 റൺസ് അകലെ

ക്രൈസ്റ്റ്ചർച്ച്: അണ്ടർ 19 ലോകകിരീടം കൈപ്പിടിയിലൊതുക്കാൻ ഇന്ത്യയ്ക്ക് വേണ്ടത് 217 റൺസ്. ഫൈനലിൽ ഓസീസ് ബാറ്റിംഗ് നിരയെ, തുടക്കത്തിൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കിയതാണ്. സ്കോർബോർഡിൽ 59 റൺസ് ചേർക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാരെ ഇന്ത്യൻ ബൗളർമാർ പവലിയനിലേക്ക് മടക്കി അയച്ചു.

എന്നാൽ, 76 റൺസ് നേടിയ ജോനാഥൻ മെർലോയും 34 റൺസ് നേടിയ പരം ഉപ്പലും ചേർന്ന് ഓസീസ് ബാറ്റിംഗ് നിരയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു.

Related posts