അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

TVM-PRESIDENTഅമരവിള : അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളം സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജി വച്ചു . ഹൈസ്കൂള്‍ അസിസ്റ്റന്റ് തസ്തികയില്‍ മലപ്പുറത്ത് നിയമനം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്. കോമളം പ്രസിഡന്റ് സ്ഥാനം രാജി വച്ചത് .  ഇടതുപക്ഷം ഭരണം നടത്തുന്ന  അതിയന്നൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റെന്ന നിലയില്‍ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ച് മുന്നോട്ടു പോകുമ്പോഴാണ് കോമളത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചത് .

മുതുകാട് വാര്‍ഡില്‍ നിന്ന് കടുത്തപോരാട്ടത്തിനൊടുവില്‍ തെരഞ്ഞെടുക്കപ്പെട്ട കോമളം സാമാന്യം നല്ല ഭൂരിപക്ഷത്തോടെയാണ് വാര്‍ഡ് മെമ്പറായത് .നിലവില്‍ കോമളത്തിന്റെ രാജിയോടുകൂടി ഇടത് അംഗങ്ങള്‍ ആറായി  ചുരുങ്ങും കോണ്‍ഗ്രസിനും ബി ജെ പിക്കും അഞ്ച് വീതം അംഗങ്ങളുണ്ട്. നിലവില്‍ ഭരണ പ്രതിസന്ധി ഇല്ലെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴുണ്ടാകുന്ന ഫലം നിര്‍ണായകമാണ്.  വെണ്‍പകല്‍ എല്‍പിഎസ് പൂട്ടാനുളള നീക്കത്തിനെതിരെ ശക്തമായ നിലപാടെടുത്ത് കോമളം നാട്ടില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

യൂ ഡി എഫ് സര്‍ക്കാരിന്റെ കാലത്തിറങ്ങിയ ഉത്തരവിനെതിരെ അഭിപ്രായ സമന്വയം രൂപികരിച്ച് പഞ്ചായത്ത് കോമളത്തിന്റെ നേതൃത്വത്തില്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു.  സ്കൂളിന്റെ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത് സ്കൂള്‍ ഒരുകാരണ വശാലും അടച്ചു പൂട്ടില്ലെന്ന വാഗ്ദാനം നല്‍കി. ഇന്നലെ വൈകുന്നോരത്തോടെയാണ് പാഞ്ചയത്ത് സെക്രട്ടറി എസ്.എസ്.ബിനു പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച വിവരം പുറത്ത് വിട്ടത് . നിയമന ഉത്തരവുമായി ബന്ധപ്പെട്ട് ഒരു ദിവസം മുന്‍മ്പ് മലപ്പുത്തെത്തിയ കൊമളം ഇന്നലെ രാവിലെ 11ന് ജോലിയില്‍ പ്രവേശിച്ചു.

Related posts