വിവാഹ സ്ഥലത്തുനിന്ന് യുവതിയെ തട്ടികൊണ്ടുപോയി; ഒരാള്‍കൂടി അറസ്റ്റില്‍; ഓടി രക്ഷപെട്ട എസ്ഡിപിഐ നേതാവിനെ തേടി പോലീസ്

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ല്‍ നി​ന്ന് യു​വ​തി​യെ ത​ട്ടി​കൊ​ണ്ട് പോ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​യ​ഞ്ചേ​രി സ്വ​ദേ​ശി അ​ജ്മ​ലി (22)നെ​യാ​ണ് എ​സ് ഐ ​ദി​നേ​ശ​ൻ കൊ​തേ​രി അ​റ​സ്റ്റ് ചെ​യ്ത​ത് യു​വ​തി​യെ ബം​ഗ​ള​രു​വി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്ന് കൂ​ട്ട് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു​വെ​ങ്കി​ലും മു​ഖ്യ​പ്ര​തി ഓ​ടി ര​ക്ഷ​പെ​ട്ടി​രു​ന്നു .

എ​സ്ഡി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വാ​യ ആ​സി​ഫ് എ​ന്ന ആ​ച്ചി ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹ സ്ഥ​ല​ത്തു​നി​ന്ന് യു​വ​തി​യെ കാ​റി​ല്‍ ക​യ​റ്റി ത​ട്ടി​കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു.

മു​ഖ്യ​പ്ര​തി​യാ​യ ആ​സി​ഫി​ന്‍റെ സ​ഹാ​യി മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി സ​മ​ദി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചി​രു​ന്നു. മു​ഖ്യ​പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment