അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതിക്കെതിരെ ആദിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും വൃക്ഷങ്ങള്‍ക്ക് സ്നേഹവലയം തീര്‍ത്തു. വനം ശാസ്ത്രജ്ഞന് എസ്.ശങ്കര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷാ പരമേശ്വരന്, മുന്‍ എംഎല്‍എ ടി.യു.രാധാകൃഷ്ണന്, യൂജിന്‍ മോറേലി, എസ്.പി.രവി, ഡോ. എ.ലത, എം.മോഹന്‍ദാസ്, ആദിവാസി മൂപ്പത്തി ഗീത എന്നിവര്‍ പ്രസംഗിച്ചു. ഡോ. ജേക്കബ് വടക്കഞ്ചേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാഴച്ചാലില്‍ നിന്നും ജാഥയായി ഡാം സൈറ്റിലെത്തിയ ആദിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും വൃക്ഷങ്ങളെ കെട്ടിപ്പിടിച്ചാണ് സ്നേഹവലയം തീര്‍ത്തത്. തുടര്‍ന്ന് പദ്ധതിക്കെതിരെ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
അതിരപ്പിള്ളി പദ്ധതി: ആദിവാസികള്‍ വൃക്ഷങ്ങള്‍ക്കു സ്നേഹവലയം തീര്‍ത്തു
