അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതിക്കെതിരെ ചുംബന സമരം നടത്തി. അതിരപ്പിള്ളി സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് മരങ്ങളെ ചുംബിച്ചുകൊണ്ട് സമരം നടത്തിയത്. അതിരപ്പിള്ളി പാര്‍ക്കിംഗ് ഏരിയായില്‍ നടന്ന സമരത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പെമ്പിളെ ഒരുമെ നേതാവ് ലിസി സണ്ണി ഉദ്ഘാടനം ചെയ്തു. സമരസമതി ചെയര്മാന് പി.എം. ഷുഷ്പാംഗദന് അധ്യക്ഷത വഹിച്ചു. എസ്.പി. രവി, രാജേഷ് അപ്പാട്ട്, ജോയി വടക്കുമ്പാടന്, ഷോണ്‍ പല്ലിശേരി, വി.എം. ടെന്‍സന്‍, അമ്മിണി അതിരപ്പിള്ളി, കെ. ശിവരാമന്, പോള്‍ ആന്റണി, കെ.ജെ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അതിരപ്പിള്ളി സംരക്ഷണ സമിതി ചുംബന സമരം നടത്തി
