അതുക്കും മേലേ…! പാക്കിസ്ഥാനെയും തീവ്രവാദികളെയും ആക്രമിച്ച് ട്രോള്‍ സൈന്യം; ഇരകളായവരില്‍ കേരളത്തിലെ ചാനല്‍ അവതാരകരും

trollപാക് അധീന കാഷ്മീരിലെ തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലെ താരം. ഇന്ത്യന്‍ ട്രോള്‍ സൈന്യത്തിന്റെ ട്രോളാക്രമണത്തിന്റെ ശക്തി പാക്കിസ്ഥാന്‍ പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പേജ് വരെ എത്തിയിരുന്നു.  ഇന്ത്യയുടെ മിന്നലാക്രമണത്തെ ആവേശത്തോടെ ട്രോളന്മാര്‍ ഏറ്റെടുത്തു. പാക്കിസ്ഥാനെയും തീവ്രവാദികളെയും കണക്കിനു പരിഹസിച്ചു ട്രോളന്മാര്‍ രംഗം കൊഴുപ്പിച്ചു.

പാക്കിസ്ഥാന്റെ തീവ്രവാദി ക്യാമ്പിലെ അവസ്ഥ മുതല്‍ കേരളത്തിലെ ചാനല്‍ അവതാരകര്‍ വരെ ട്രോളന്മാരുടെ പരിഹാസത്തിന് ഇരയായി. ഇന്ത്യയുടെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള പാക്കിസ്ഥാന്‍ ക്യാമ്പുകളുടെ അവസ്ഥയും തീവ്രവാദ ക്യാമ്പുകളിലുണ്ടായിരുന്ന പാക് പട്ടാളക്കാരെക്കുറിച്ചെല്ലാം ട്രോളുകള്‍ ഇറങ്ങി. ഇന്ത്യന്‍ സൈനികരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയും വിമര്‍ശകരെ കളിയാക്കിയും ട്രോളുകള്‍ വന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും ട്രോളന്മാര്‍ വെറുതെ വിട്ടില്ല.

നവാസ് ഷെരീഫിനെ കളിയാക്കിയും നിരവധി ട്രോളുകള്‍ വന്നു. പാക്കിസ്ഥാന്റെ തീവ്രവാദി ക്യാമ്പില്‍ വച്ച് കൊല്ലപ്പെട്ട പാക് പട്ടാളക്കാരന്‍ തീവ്രവാദികള്‍ക്ക് ചായ കൊടുക്കാന്‍ പോയതാണോ തുടങ്ങിയ പരിഹാസങ്ങളും ട്രോളുകളായി എത്തി. ഇതിനിടയില്‍ ട്രോളന്മാരെ കളിയാക്കികൊണ്ടുതന്നെ ചില ട്രോളുകള്‍ എത്തി. ഇന്ത്യ അര്‍ധരാത്രിയില്‍ നടത്തിയ  ആക്രമണത്തിനുശേഷം പാക്കിസ്ഥാന്‍ സൈനികരുടെ ഉറക്കം നഷ്ടപ്പെട്ടുവെന്നും ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്ന് ഞെട്ടിയെഴുന്നേല്‍ക്കുന്ന പാക് സൈനികര്‍ തുടങ്ങിയ ട്രോളുകള്‍ ചിരി ഉണര്‍ത്തുന്നു. ഇന്ത്യ തിരിച്ചടിക്കില്ലെന്ന് വിശ്വസിച്ച് അതിര്‍ത്തിയിലെത്തിയ തീവ്രവാദിയുടെ ട്രോളുകളും ചിരിക്കുള്ള വക തരുന്നു.

പാക്കിസ്ഥാന്‍ തീവ്രവാദികളെ തീവ്രന്‍ എന്ന ചുരുക്കപ്പേരിലാക്കിയും ട്രോളന്മാര്‍ ആഘോഷിച്ചു. ഇതിനിടെ ഇന്ത്യയുടെ തിരിച്ചടി വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട പാക്കിസ്ഥാന്‍ സൈനികത്തിലെ പബ്ലിക് റിലേഷന്‍സ് മേധാവി അസീം ബജ്‌വയുടെ ഫേസ്ബുക്ക് പേജ് മലയാളി ട്രോളന്മാര്‍ ട്രോളുകളാല്‍ നിറച്ചു. ബജ് വയുടെ കുറിപ്പിന്റെ കമന്റ് ബോക്‌സില്‍ മലയാളി ട്രോളന്മാരുടെ വക പരിഹാസപ്പെരുമഴയായിരുന്നു. ബജ് വയ്‌ക്കൊപ്പം പാക്കിസ്ഥാന്‍ സൈന്യത്തെയും നവാസ് ഷെരീഫിനെയും കമന്റുകളില്‍ പ്രതിപാദിക്കുന്നുണ്ട്.  ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിനൊപ്പം തന്നെ ഒരുപക്ഷെ അതിനേക്കാള്‍ ഒരുപടി മുകളിലായിരുന്നു ട്രോള്‍ സൈന്യത്തിന്റെ ആക്രമണം.

1 2 3 4 5 6 7 8 9

 

Related posts