അനന്തു ചികിത്സാ സഹായനിധിയിലേക്ക് മഹല്ല് കൂട്ടായ്മയുടെ സഹായം

kkd-sahayamകുറ്റിയാടി: മതസൗഹാര്‍ദത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും നല്ലകൂട്ട് ഒരുക്കി മഹല്ല് കൂട്ടായ്മ മാതൃകയായി. കരളിന് കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ലിറ്റില്‍ ഫഌവര്‍ യുപി സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി എക്കലിലെ പെരുകുംതറ പ്രമോദിന്റെ ഏക മകന്‍ അനന്തുവിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് പണം സ്വരൂപിച്ച് നല്കിയാണ് ചെമ്പനോട കുറത്തിപ്പാറ മസ്ജിദുല്‍ ഫാറൂഖ് ജിസിസി മഹല്ല് കൂട്ടായ്മ മാതൃകയായത്. രണ്ടുലക്ഷത്തി എഴുപത്തിരണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് സ്വരൂപിച്ചത്.

മഹല്ല് ഉപദേശക സമിതി ചെയര്‍മാന്‍ വി.എം.ഹസന്‍കുട്ടി ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരി ഇ.കെ.വിജയന്‍ എംഎല്‍എയ്ക്ക് ഫണ്ട് കൈമാറി. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി അധ്യക്ഷത വഹിച്ചു. മഹല്ല് ഉപദേശക സമിതി പ്രസിഡന്റ് ആവള ഹമീദ്, സെക്രട്ടറി കുഞ്ഞബ്ദുള്ള ബസ്മല, ട്രഷറര്‍ മഠത്തില്‍ ആലിക്കോയ, ജിസിസി പ്രതിനിധികളായ മുഹമ്മദ് മുംതസീര്‍, ഷമീര്‍, വി.എം.അബൂബക്കര്‍, ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനില്‍, സി.പി.ബാബുരാജ്, കെ.ടി. ജെയിംസ്, കെ.കെ.നന്ദനന്‍, കെ.പി.നാണു, മനോജ് മരുതേരി, ഷൈജു കല്ലുനിര, ത്രേസ്യാമ്മ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts