പ​ഠ​ന​ഭാ​രം! കുരുന്നുചുമലുകളിൽ ഇനി ഭാരം വേണ്ട; സ്കൂ​ൾ ബാ​ഗി​ന്‍റെ ഭാ​രം ഇനിമുതല്‍ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ഭാ​രം കു​റ​യ്ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗനി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്രസ​ർ​ക്കാ​ർ. പ​ഠ​ന​വി​ഷ​യ​ങ്ങ​ളും സ്കൂ​ൾ ബാ​ഗി​ന്‍റെ ഭാ​ര​വും നി​ജ​പ്പെ​ടു​ത്തി കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും സാ​ക്ഷ​ര​ത​യും വ​കു​പ്പാ​ണ് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ​ത്.

ഒ​ന്നാം ക്ലാ​സി​ലും ര​ണ്ടാം ക്ലാ​സി​ലും കു​ട്ടി​ക​ളെ ഭാ​ഷ​യും ഗ​ണി​ത​വും മാ​ത്രം പ​ഠി​പ്പി​ച്ചാ​ൽ മ​തി. ഈ ​ര​ണ്ടു ക്ലാ​സു​ക​ളി​ലെ​യും കു​ട്ടി​ക​ൾ​ക്ക് ഗൃ​ഹ​​പാ​ഠ​ങ്ങ​ൾ ന​ൽ​ക​രു​ത്. മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് പ​രി​സ്ഥി​തി ശാ​സ്ത്ര​വും ക​ണ​ക്കും ഭാ​ഷ​യും മ​തി​യെ​ന്നാ​ണു നി​ർ​ദേ​ശം.

പു​സ്ത​കം, ഭ​ക്ഷ​ണം, വെ​ള്ളം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്കൂ​ൾ ബാ​ഗി​ന്‍റെ ഭാ​രം കു​റ​യ്ക്കാ​നും ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ധി​ക പു​സ്ത​ക​ങ്ങ​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും കൊ​ണ്ടു​വ​രാ​ൻ കു​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട​രു​ത്. മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്രഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

സ്കൂ​ൾ ബാ​ഗി​ന്‍റെ ഭാ​രം കിലോഗ്രാമിൽ ക്ലാസ് ഭാരം

ഒ​ന്ന്, ര​ണ്ട് 1.5
മൂ​ന്ന്, അ​ഞ്ച് 3
ആ​റ്, ഏ​ഴ് 4
എ​ട്ട്, ഒ​ന്പ​ത് 4.5
പ​ത്ത് 5

Related posts