അനു ഇമ്മാനുവേല്‍ തമിഴില്‍ അരങ്ങേറുന്നു

Anu150616ആക്ഷന്‍ ഹീറോ ബിജു എന്ന മലയാള സിനിമയിലൂടെ നായിക യായി അരങ്ങേറ്റം കുറിച്ച നടി അനു ഇമ്മാനുവേല്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. സൂപ്പര്‍ സംവിധായകന്‍ മിഷ്കിന്‍ സംവി ധാനം ചെയ്യുന്ന തുപ്പറിവാലന്‍ (ഡിറ്റക്ടീവ്) എന്ന സിനിമയി ലൂടെയാണ് അനു തമിഴിലേക്കു ചേക്കേറുന്നത്. ഒരു ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വിശാലാണ് നായകനാവുന്നത്.രകുല്‍ പ്രീത് സിംഗിനെയായിരുന്നു ആദ്യം നായികയായി തീരുമാനി ച്ചിരുന്നത്.

എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങളെ തുടര്‍ന്ന് രകുല്‍ പിന്നീട് പിന്മാറി. ഇതോടെയാണ് അനുവിന് നറുക്ക് വീണത്. ഒരു ഡിറ്റക്ടീവിന്റെ വേഷമാണ് വിശാലിന്. പ്രസന്ന, അക്ഷര ഹാസന്‍, ഭാഗ്യരാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.സിനിമയില്‍ നായികയാവു ന്ന വിവരം അനുവും സ്ഥിരീകരിച്ചിട്ടുണ്ട്. കഥാപാ ത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാനാവില്ലെന്ന് അനു പറഞ്ഞു. അഭിനയ സാദ്ധ്യതയുള്ള വേഷമാണി തെന്നും അനു പറഞ്ഞു.അതേസമയം, തെലുങ്കിലും അനു തിളങ്ങുകയാണ്. നാനി നായക നാ യ മജ്‌നുവാണ് അനു വിന്റേതായി തെലു ങ്കില്‍ അടുത്തിടെ ഇറങ്ങിയ ചിത്രം.

Related posts