പെരുന്പാവൂർ വെടിവയ്പ്: പരിക്കേറ്റ് വിണയാളെ വടിവാളിന് വെട്ടി പരിക്കേൽപ്പിച്ച യുവാവ് പോലീസ് പിടിയിൽ


പെ​രു​മ്പാ​വൂ​ർ: യു​വാ​വി​നെ വെ​ട്ടി​വീ​ഴ്ത്തി വെ​ടി​യു​തി​ർ​ത്ത കേ​സി​ൽ ഒ​ളി​വി​ൽ പോ​യ ഒ​രാ​ളെ​കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി. കേ​സി​ലെ ആ​റാം പ്ര​തി മു​ട​ക്കു​ഴ മ​റ്റ​പ്പാ​ട​ൻ വീ​ട്ടി​ൽ ലി​യോ (25) നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ക്കു​ക​യും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ആ​ദി​ൽ എ​ന്ന യു​വാ​വി​നെ വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടു​ക​യും ചെ​യ്ത​യാ​ളാ​ണ് ലി​യോ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്‌​നം പ​റ​ഞ്ഞു തീ​ർ​ക്കു​ന്ന​തി​ന് ഒ​ന്നാം പ്ര​തി​യാ​യ നി​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​ലി​നെ പാ​ല​ക്കാ​ട്ടു താ​ഴ​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ത്.

തു​ട​ർ​ന്ന് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ആ​ദി​ലി​നെ വാ​ഹ​ന​മി​ടി​ച്ചു വീ​ഴ്ത്തി വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടു​ക​യും നെ​ഞ്ച​ത്തേ​ക്ക് നി​റ​യൊ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ​ദി​ലി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത തോ​ക്കും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ലി​യോ സം​ഭ​വ ശേ​ഷം ബാം​ഗ്ലു​രി​ലേ​ക്ക് ക​ട​ന്നി​രു​ന്നു.

Related posts

Leave a Comment