ഇന്നു റാംപില്‍ ആത്മവിശ്വാസത്തോടെ നടക്കാന്‍ കഴിയുന്നുണ്ടെങ്കിലും മോഡലിംഗ് രംഗത്തേക്ക് പ്രവേശിക്കാന്‍ താനിഷ്ടപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നെന്നും അന്നെല്ലാവരും തന്നെ തഴയുകയായിരുന്നെന്നും സണ്ണി ലിയോണ്‍. തനിക്ക് തടി കൂടുതലാണെന്നും ഉയരം കുറവാണെന്നും മോഡലിംഗിനു ചേരില്ലെന്നുമാണ് താന്‍ സമീപിച്ച പലരും പറഞ്ഞത്. പക്ഷേ അന്ന് അത്തരം കാര്യങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും ഇന്ന് മോഡലിങ് രംഗത്ത് കാലുറപ്പിക്കാനായതില്‍ താനഭിനമാനിക്കുന്നു- സണ്ണിലിയോണ്‍ പറയുന്നു.
പോണ്‍ താരമായെത്തി പിന്നീട് ബോളിവുഡില്‍ കാലുറപ്പിച്ച സണ്ണി ലിയോണ്‍ ഒരു നടിയെന്നതിലുപരി മോഡലുമായി അറിയപ്പെടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ കൂടിയാണിപ്പോള്‍. കഴിഞ്ഞദിവസം നടന്ന ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിനെ ആകര്‍ഷകമാക്കിയത് സണ്ണിലിയോണാണ്. അര്‍ച്ചന കൊച്ചാര്‍ ഡിസൈന്‍ ചെയ്ത ഗൗണ്‍ ധരിച്ചാണ് സണ്ണിലിയോണ്‍ റാമ്പിലെത്തിയത്.