ശുദ്ധഅസംബന്ധം..! ഗോവധ നിരോധനം ആർഎസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗം; നിർദേശം തീർത്തും ഭരണഘടനാ വിരുദ്ധമെന്ന് കൃഷിമന്ത്രി സുനിൽ കുമാർ

sunilkumar-lതിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് രാജ്യവ്യാപകമായി‌ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ആർഎസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. നിർദേശം തീർത്തും ഭരണഘടനാ വിരുദ്ധമാണ്.

സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾക്കു മേലുള്ള കേന്ദ്ര സർക്കാരിന്‍റെ കടന്നുകയറ്റമാണിത്. മാംസാഹാരത്തിനു സമ്പൂർണ നിരോധനമേർപ്പെടുത്തുന്നതിനു തുല്യമാണ് ഈ നീക്കം- മന്ത്രി പറഞ്ഞു.നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts