അന്ന് ലക്ഷ്മി…! ചെന്നിത്തലയുടെ പേര് പറഞ്ഞ് സരിത കേന്ദ്രമന്ത്രിയെ വിളിച്ചുവെന്ന് മൊഴി; മൊഴി നല്‍കിയത് ചെന്നിത്തലയുടെ മുന്‍ പിഎ ടി.ജി.പ്രദോഷ്

Sarithaകൊച്ചി: രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞ് സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ കേന്ദ്രമന്ത്രിയായിരുന്ന എസ്.എസ്.പളനിമാണിക്യത്തെ വിളിച്ചിരുന്നുവെന്ന് സോളാര്‍ കമ്മീഷനില്‍ മൊഴി. ചെന്നിത്തലയുടെ മുന്‍ പിഎ ടി.ജി.പ്രദോഷാണ് കമ്മീഷന് മൊഴി നല്‍കിയത്.

2012-ല്‍ ചെന്നിത്തല കെപിസിസി അധ്യക്ഷ സ്ഥാനത്തായിരിക്കുമ്പോഴാണ് സംഭവം. അന്ന് ലക്ഷ്മി എന്ന പേരിലാണ് സരിത വിളിച്ചത്. ഇക്കാര്യം അറിഞ്ഞ ചെന്നിത്തല തന്നോട് ലക്ഷ്മി ആരാണെന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ താന്‍ സരിതയെ ഫോണില്‍ വിളിച്ചു. പിന്നീട് പലവട്ടം അവര്‍ തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും ചെന്നിത്തലയെ പരിചയപ്പെടുത്തി കൊടുക്കണമെന്നായിരുന്നു ആവശ്യമെന്നും പ്രദോഷ് കമ്മീഷന് മുന്നില്‍ മൊഴി നല്‍കി.

Related posts