കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ച്ചപറ്റിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സാധാരണ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ അട്ടിമറിക്കപ്പെട്ടു. പ്രതിപക്ഷം സംഭവം രാഷ്ട്രീയവത്കരിക്കുന്നു എന്നാരോപിക്കുന്നവര്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയാണ്. കൊലനടത്തിയത് ഒരാളാണ് എന്നു പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് ഡിജിപി വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രാവിലെ ജിഷയുടെ അമ്മയേയും വീടും സന്ദര്‍ശിക്കാന്‍ പെരുമ്പാവൂരില്‍ എത്തിയതായിരുന്നു പിണറായി വിജയന്‍.
അന്വേഷണത്തില്‍ പോലീസിന് വീഴ്ച്ചപറ്റി : പിണറായി
