അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കണമെന്നു ഭൂരിപക്ഷം ജര്‍മന്‍കാരും

germanബെര്‍ലിന്‍: രാജ്യത്തു കടക്കാന്‍ അനുവദിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം കര്‍ക്കശമായി നിയന്ത്രിക്കേണ്ടതുണ്ടടന്നു ജര്‍മന്‍കാരില്‍ 89 ശതമാനം പേരും അഭിപ്രായപ്പെടുന്നു. വരുന്ന മുഴുവന്‍ പേരെയും സ്വീകരിക്കാന്‍ രാജ്യത്തിനു സാധിക്കില്ലെന്നാണ് ഇതു സംബന്ധിച്ചു നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം.

11 ശതമാനം പേര്‍ മാത്രമാണ് അഭയാര്‍ഥി പ്രവേശനത്തിനു ക്വോട്ട നിശ്ചയിക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നത്.

അതേസമയം, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, അഭയാര്‍ഥി പ്രവേശനത്തിനു ക്വോട്ട നിശ്ചയിക്കണമെന്ന ആവശ്യം നിരന്തരം തള്ളുകയുമാണ്. അഭയാര്‍ഥി പ്രശ്‌നത്തില്‍ താന്‍ സ്വീകരിച്ച വഴി ജര്‍മനിക്കും യൂറോപ്പിനും ശരി തന്നെയാണെന്ന് അവര്‍ കഴിഞ്ഞ ദിവസം അന്നെ വില്‍ എന്ന മാധ്യമ പ്രവര്‍ത്തകയുമായി നടത്തിയ ടെലിവിഷന്‍ അഭിമുഖത്തിലും ആവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts