അമ്പമ്പോ ഇതെന്തൊരു വെണ്ട….ജൈവ കൃഷിയില്‍ വിളഞ്ഞ വെണ്ടയുടെനീളം 53 സെന്റീ മീറ്റര്‍

alp-vendaകഞ്ഞിക്കുഴി: ഒരു വെണ്ടയുടെനീളം 53 സെന്റീ മീറ്റര്‍. അതിശയിക്കേണ്ട കഞ്ഞിക്കുഴിയിലെ ജൈവ കര്‍ഷകന്‍ കുട്ടന്‍ചാലില്‍ കെ.പി. ശുഭകേശന്റെ തോട്ടത്തിലാണിത് വിളഞ്ഞത്. ആനക്കൊമ്പന്‍ ഇനത്തില്‍പ്പെട്ട വെണ്ടയാണിത്. സാധാരണ 45 സെന്റീമീറ്റര്‍ വരെ നീളം വരാറുണ്ട്.  എന്നാല്‍ അരമീറ്റര്‍ കടക്കുന്നത് അപൂര്‍വമാണ്.  കഞ്ഞിക്കുഴി കളത്തിവീട് പാട്ടത്തിനെടുത്ത രണ്ടേക്കര്‍ വയലില്‍ അരയേക്കറാണ് ആനക്കൊമ്പന്‍ വെണ്ട കൃഷി ചെയ്തത്. ചാണകവും, കോഴി വളവും മാത്രമാണ് ഉപയോഗിച്ചത്. തോട്ടത്തിലെ നാലഞ്ച് തൈകളിലാണ് അര മീറ്ററിലധികം നീളമുള്ള വെണ്ടയുണ്ടായത്. ഇത് വിത്താക്കാനാണ് ശുഭകേശന്‍ ഉദ്ദേശിക്കുന്നത്. കൃഷി ഉപജീവനമാക്കിയ ശുഭകേശന്‍ കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തുകളിലായി 15 ഏക്കര്‍ സ്ഥലത്ത് ജൈവ കൃഷി നടത്തുന്നുണ്ട്.

Related posts