മാ​യ​യും മ​ർ​ഫി​യും പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ല​ന്തൂ​രി​ലേ​ക്ക്..! നരബലിക്ക് ഇരയായി മണ്ണിനടിയിൽ ഇനിയുമാരെങ്കിലുമുണ്ടോ? ഷാ​ഫി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ത്താ​ൻ ശ്ര​മം

കൊ​ച്ചി: ഇ​ല​ന്തൂ​ർ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക്കേ​സി​ൽ ന​ര​ബ​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​തി​ക​ൾ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ​താ​യി സം​ശ​യം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഡി​സി​പി എ​സ്. ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു.

സൈ​ബ​ർ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഡാ​ർ​ക് വെ​ബി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഡാ​ർ​ക് വെ​ബി​ലെ റെ​ഡ് റൂ​മു​ക​ളി​ൽ ഇ​ല​ന്തൂ​രി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്നു ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്.

കാ​ല​ടി​യി​ൽ താ​മ​സി​ച്ചി​രു​ന്ന റോ​സി​ലി, ക​ട​വ​ന്ത്ര​യി​ൽ താ​മ​സി​ച്ചി​രു​ന്ന പ​ത്മ എ​ന്നി​വ​രാ​ണ് ന​ര​ബ​ലി​ക്കി​ര​യാ​യ​ത്.

കൂ​ടു​ത​ൽ പേ​ർ ഇ​ര​യാ​യോ​യെ​ന്ന് സം​ശ​യം
ഇ​ല​ന്തൂ​ർ ന​ര​ബ​ലി​യി​ൽ കൂ​ടു​ത​ൽ പേ​ർ ഇ​ര​യാ​യോ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​തി​ക​ളെ ഇ​ല​ന്തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ൽനി​ന്ന് നി​ർ​ണാ​യ​ക​മാ​യ വി​വ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ് സം​ഘം.

മൂ​ന്നേ​ക്ക​ർ വ​രു​ന്ന ഇ​ല​ന്തൂ​രി​ലെ ഭ​ഗ​വ​ൽ സിം​ഗി​ന്‍റെ പു​ര​യി​ട​ത്തി​ൽ പ​ല​യി​ട​ത്തും കാ​ടു​പി​ടി​ച്ച അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഈ ​വീ​ട്ടി​ലേ​ക്ക് പ​ല​പ്പോ​ഴും കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ വ​ന്നു പോ​കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി​യും ഉ​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ളെ അ​വി​ടെ എ​ത്തി​ച്ച് ശേ​ഷം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പ​റ​ന്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് പോ​ലീ​സ് നീ​ക്കം.

പ​രി​ശോ​ധ​ന​യ്ക്കാ​യി മാ​യ​യും മ​ർ​ഫി​യും
മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​ന് വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭി​ച്ച് കൊ​ച്ചി സി​റ്റി ഡോ​ഗ് സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ മാ​യ​യും മ​ർ​ഫി​യും പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ല​ന്തൂ​രി​ലേ​ക്ക് പോ​കും.

മ​റ്റേ​തെ​ങ്കി​ലും സ്ത്രീ​ക​ൾ ന​ര​ബ​ലി​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ മൃ​ത​ദേ​ഹം ഈ ​പു​ര​യി​ട​ത്തി​ൽ ത​ന്നെ കു​ഴി​ച്ചി​ട്ടി​ട്ടു​ണ്ടാ​കാം എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് പോ​ലീ​സ്. പോ​ലീ​സ് നാ​യ്ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ത് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

Related posts

Leave a Comment