അര്‍ജന്റീനയെ തകര്‍ത്തു; ഹോക്കിയില്‍ വീണ്്ടും പ്രതീക്ഷ

sp-hokeyറിയോ: അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഹോക്കി ടീം റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഒന്നിനെതിരേ രണ്്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ചിംഗളന്‍സേന സിംഗും കോതാജിത് സിംഗും ഇന്ത്യക്കായി ഗോളുകള്‍ കണെ്്ടത്തിയപ്പോള്‍ ഗൊണ്‍സാലോ പില്ലെയ്റ്റിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍. ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഇന്ത്യയുടെ രണ്്ടാം ജയമാണിത്.

കഴിഞ്ഞദിവസം രണ്്ടാം മത്സരത്തില്‍ ഇന്ത്യ ജര്‍മനിയോടു പരാജയപ്പെട്ടിരുന്നു. മത്സരം അവസാനിപ്പിക്കാന്‍ മൂന്നു സെക്കന്‍ഡ് ബാക്കിനില്‍ക്കെയാണ് ജര്‍മനി വിജയഗോള്‍ കണെ്്ടത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു.മലയാളിതാരം ശ്രീജേഷിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ഹോക്കി ടീം റിയോയില്‍ കളത്തിലിറങ്ങുന്നത്.

Related posts