ഗ​ണേ​ഷ് കു​മാ​ര്‍ കൈ​യേ​റ്റം ചെ​യ്തെ​ന്ന്  എസ്പി ; വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ല്‍​കാ​ത്ത​തുമായി ബന്ധപ്പെട്ട തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്

പ​ത്ത​നാ​പു​രം:​ വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ല്‍​കാ​ത്ത​തി​ന് ഗ​ണേ​ഷ് കു​മാ​റും പി ​എ പ്ര​ദീ​പും അ​ന​ന്ത​കൃ​ഷ്ണ​നെ ക​യ്യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. റൂ​റ​ല്‍ എ​സ്.​പി എ​സ് അ​ശോ​ക​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് എം​എ​ല്‍​എ മ​ര്‍​ദി​ച്ച​താ​യി പ​റ​യു​ന്ന​ത്.

റൂ​റ​ല്‍ എ​സ്.​പി എ​സ് അ​ശോ​ക​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് എം​എ​ല്‍​എ മ​ര്‍​ദി​ച്ച​താ​യി പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ല്‍ ഇ​ങ്ങ​നെ- വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ എം​എ​ല്‍​എ​യു​ടെ വാ​ഹ​ന​വും അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ വാ​ഹ​ന​വും ഒ​രേ ദി​ശ​യി​ല്‍ വ​ന്നു.​

ഗ​ണേ​ഷ്കു​മാ​റി​ന്‍റെ പി​എ പ്ര​ദീ​പ് എം​എ​ല്‍​എ​യു​ടെ വാ​ഹ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങി അ​ന​ന്ത​കൃ​ഷ്ണ​നോ​ട് വാ​ഹ​നം മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​എം​എ​ല്‍​എ​യു​ടെ വാ​ഹ​നം പി​റ​കോ​ട്ടെ​ടു​ക്കു​ന്ന​താ​ണ് എ​ളു​പ്പം എ​ന്ന് പ​റ​ഞ്ഞ അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ തോ​ളി​ലും ത​ല​യി​ലും ക്ഷു​ഭി​ത​നാ​യ പ്ര​ദീ​പ് അ​ടി​ച്ചു.​

ഇ​തു ക​ണ്ട് ഇ​റ​ങ്ങി വ​ന്ന ഗ​ണേ​ഷ്കു​മാ​ര്‍ കാ​റി​ന്‍റെ താ​ക്കോ​ല്‍ ഊ​രാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.​തു​ട​ര്‍​ന്ന് പി​ടി​ച്ച് ത​ള്ളു​ക​യും ഇ​ത് ചോ​ദ്യം ചെ​യ്ത അ​മ്മ ഷീ​ന​യെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.​നാ​ട്ടു​കാ​ര്‍ കൂ​ടു​ന്ന​ത് ക​ണ്ട് എം​എ​ല്‍​എ​യും സം​ഘ​വും വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ക​യ​റി പോ​വു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത് .

Related posts