അള്‍ട്രാ സൗണ്ട് യുഗത്തിന് അന്ത്യമാകുന്നു; ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച ത്രിഡിയില്‍ കാണാവുന്ന വിര്‍ച്യുല്‍ റിയാലിറ്റി ഉപകരണം കണ്ടെത്തി

FEOTEL650ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയറിയാന്‍ നാം ഇപ്പോള്‍ ആശ്രയിച്ചുവരുന്ന അള്‍ട്രാ സൗണ്ട് സ്കാനിംഗിന് അന്ത്യമാകുന്നു. ഭ്രൂണവളര്‍ച്ചയുടെ വിശദവിവരങ്ങള്‍ ത്രിഡിയിലൂടെ കാണാവുന്ന പുതിയ ഉപകരണം ബ്രസീല്‍ കണ്ടു പിടിച്ചതോടെയാണ് ഈ രംഗത്ത് വിപ്ലവകരമായ മാറ്റം വരാന്‍ പോകുന്നത്. എംആര്‍ഐ സ്കാനിംഗില്‍ ത്രിഡിയുടെ സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്താണ് ശാസ്ത്രജ്ഞര്‍  ഈ ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്. കുട്ടിയുടെ യഥാര്‍ഥ ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് കാണാമെന്നതാണ് ഈ ഉപകരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നു വിദഗ്ധര്‍ പറയുന്നു.മാത്രമല്ല കുട്ടിയുടെ ഹൃദയമിടിപ്പിന്റെ ശബ്ദവും കേള്‍ക്കാം.

ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും ജനനവൈകല്യമുണ്ടെങ്കിലും അതും ഈ ഉപകരണമുപയോഗിച്ച് അനായാസം കണ്ടുപിടിക്കാം. അതുവഴി മാതാവിനു കൃത്യമായ ചികിത്സയെടുക്കുകാനുമാവും. നിലവിലുള്ള അള്‍ട്രാസൗണ്ട്,എംആര്‍ഐ സ്കാനിംഗുകളേക്കാള്‍ ഫലപ്രദമാണ് പുതിയ സാങ്കേതിക വിദ്യയെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്ത ഹെരോണ്‍ വെര്‍ണര്‍ പറയുന്നു. പരീക്ഷണാര്‍ഥത്തില്‍ ഉപയോഗിച്ചു തുടങ്ങിയ ഉപകരണം അടുത്തയാഴ്ച നടക്കുന്ന വടക്കേ അമേരിക്കന്‍ റേഡിയോളജി സൊസൈറ്റിയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കും.

Related posts