അസിന് പിന്നാലെ തമന്നയും; അടുത്ത വര്‍ഷത്തോടെ പൂര്‍ണമായും അഭിനയ ജീവിതത്തോട് വിടപറയും

Tamannaകല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നതോടൊപ്പം നടിമാര്‍ അഭിനയം നിര്‍ത്താനും തീരുമാനിക്കുന്നു. നടി അസിന്‍ കല്യാണത്തിന് തൊട്ടു പിന്നാലെ ഇനി താന്‍ സിനിമയിലേക്കില്ലെന്ന് പറഞ്ഞിരുന്നു. അസിന്റെ പിന്നാലെ തമന്നയും അത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നുവെന്നാണ് കേള്‍ക്കുന്നത്. അടുത്ത വര്‍ഷത്തോടെ പൂര്‍ണമായും അഭിനയ ജീവിതത്തോട് വിടപറയുമെന്നാണത്രേ തമന്നയുടെ തീരുമാനം.

ബന്ധുവായ കംപ്യൂട്ടര്‍ എന്‍ജിനിയറുമായി തമന്നയുടെ വിവാഹം നിശ്ചയിച്ചുകഴിഞ്ഞുവെന്നും ഇപ്പോള്‍ കരാറായിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം അഭിനയം നിറുത്തുന്നുവെന്നുമുള്ള രീതിയിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തമന്ന അഭിനയം നിര്‍ത്തുന്നതെന്നും പറയപ്പെടുന്നു. വീട്ടുകാരുടെ എതിര്‍പ്പ്  വകവയ്ക്കാതെയാണ് തമന്ന അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ഇപ്പോള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചതോടെ വീട്ടുകാര്‍ പറയുന്നത് കേള്‍ക്കാമെന്ന് തമന്ന തീരുമാനിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

Related posts