അഹാന വീണ്ടും വരുന്നു

ahana170916രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അഹാന കൃഷ്ണകുമാര്‍ യുവനടന്‍ നിവിന്‍ പോളിക്കൊപ്പം അഭിനയിക്കുന്നു. പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായികയ്ക്കും പ്രാധാന്യമുള്ള വേഷം അഹാന ചെയ്യുന്നത്. ഒരു കുടുംബ കഥയാണിതെന്നാണു വിവരം.

ഓഗസ്റ്റ് 28ന് കൊച്ചിയില്‍ വച്ച് സിനിമയിലെ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും ഒത്തുകൂടിയിരുന്നു. കുടുംബവുമൊത്താണ് നിവിന്‍ വന്നത്. ആദ്യമായാണ് നിവി നോട് സംസാരിക്കുന്നത്. വളരെ സൗഹൃദത്തോടെയാണ് നിവിന്‍ എല്ലാവരോടും പെരുമാറുന്നത്. നിവിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന്  അഹാന പറഞ്ഞു. സെപ്തംബര്‍ 22ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കൊച്ചി, തൃശൂര്‍ എന്നിവിട ങ്ങളിലാണ് സിനി മയുടെ ലൊക്കേഷ നുകള്‍.

Related posts