ആത്മഹത്യയ്‌ക്കെതിരേ ബാധവത്കരണ നാടകവുമായി ലിറ്റ് ഇന്ത്യ

ktm-nadakomകടുത്തുരുത്തി: ആത്മഹത്യയ്‌ക്കെതിരേ ആളുകളെ ബോധവത്കരിക്കാന്‍ നാടകവുമായി ലിറ്റ് ഇന്ത്യ പ്രവര്‍ത്തകര്‍. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച സെപ്റ്റംബര്‍ 10 ആത്മഹത്യ പ്രതിരോധദിനമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലിറ്റ് ഇന്ത്യാ സാമൂഹ്യ സഹകരണത്തോടെ ബോധവത്കരണ പരിപാടികള്‍ സഘടിപ്പിച്ചത്. കുട്ടികളിലും മുതിര്‍ന്നവരിലുമുള്ള മൊബൈല്‍ ഫോണിന്റെ ദുരുപയോഗം, മദ്യപാനം, ലഹരി ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം, സമ്പത്തിന്റെ ദുരുപയോഗം തുടങ്ങിയവയെല്ലാം വ്യക്തികളെയും കുടുംബങ്ങളെയും നിരാശയിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും കൊണെ്ടത്തിക്കുന്നതാണെന്നു നാടകത്തിലുടെ പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുന്നു.

അര മണിക്കൂറിലേറെ വരുന്ന നാടകത്തിലൂടെ നിരാശയിലേക്കു മനുഷ്യരെ തള്ളിവിടുന്ന വിവിധ കാരണങ്ങള്‍ വ്യക്തമാക്കുന്നു. പരിപാടിയുടെ ഭാഗമായി ആത്മഹത്യാ പ്രതിരോധ പ്രചരണസമ്മേളനവും കടുത്തുരുത്തിയില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ അധ്യക്ഷത വഹിച്ച യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. വലിയപള്ളി വികാരി റവ. ഡോ. മാത്യു മണക്കാട്ട്, താഴത്തുപള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, പാസ്റ്റര്‍ സുരേഷ് കീഴൂര്‍, ജോണി കടപ്പൂരാന്‍, സാനിച്ചന്‍ നടുപ്പറമ്പില്‍, ജോയി പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ചു നടന്ന റോഡ് ഷോ കടുത്തുരുത്തി സിഐ എം.കെ. ബിനുകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ ഏല്ലാ പഞ്ചായത്തുകേന്ദ്രങ്ങളിലും ആത്മഹത്യാമുനമ്പ് എന്ന നാടകം അവതരിപ്പിച്ചു.

Related posts