ആദിവാസികള്‍ ട്രൈബല്‍ ഓഫീസ്, പഞ്ചായത്ത് ഉപരോധിച്ചു

PKD-UPARODHAMകൊല്ലങ്കോട്:മുതലമട ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തമെന്നാവശ്യപ്പെട്ട് ആദിവാസി മഹാസഭയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചായി വന്ന് ഉപരോധസമരം നടത്തി. വില്ലേജ് ഒന്ന്, രണ്ട് ഓഫീസുകള്‍ ഉപരോധിക്കുമെന്ന് അറിയിച്ച സമരക്കാര്‍ വില്ലേജില്ലേക്കുള്ള മാര്‍ച്ച് കാമ്പ്രത്ത്ചള്ളയിലെത്തി തിരിച്ച് പഞ്ചായത്തിലേക്ക് എത്തുകയായിരുന്നു.

തഹസില്‍ദാര്‍, ആര്‍ഡിഒ എന്നിവരെത്തിയെങ്കില്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന്  സമരക്കാര്‍ ആവശ്യം ഉന്നയിച്ചതോടെ പോലീസുകാര്‍ വലഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ചിറ്റൂര്‍ തഹസില്‍ദാര്‍ ആന്റണി സ്കറിയ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചനടത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. കോളനികള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ—ശേഷം നടപടിയെടുക്കുമെന്ന് ഉറപ്പുനല്കി.വേലായുധന്‍, ബള്‍ക്കീസ്ബാനു, സുരേഷ്കുമാര്‍, കടപ്പാറ വേലായുധന്‍  പ്രസംഗിച്ചു.

Related posts