വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് തു​ഷാ​ർ രാ​ഷ്‌ട്രദീപി​ക​യോ​ട്; പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കും

എം.​ജെ ശ്രീ​ജി​ത്ത്


തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി താ​ൻ മ​ത്സ​രി​ക്കു​മെ​ന്ന് തു​ഷാ​ർ വെ​ള​ളാ​പ്പ​ള്ളി രാഷ്‌‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. തുഷാർ തൃ​ശൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും അ​വി​ടെ പ്ര​ച​ാര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്ത ഘ​ട്ട​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​ത്. ബി​ഡി​ജെ​എസി​ന് ന​ൽ​കി​യ സീ​റ്റാ​ണ് വ​യ​നാ​ട്. ഇ​വി​ടെ നേ​ര​ത്തെ സ്ഥാ​നാ​ർ​ഥി​യെ ബി​ഡി​ജെ​എസ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

നി​ല​വി​ലെ സ്ഥാ​നാ​ർ​ഥി​യെ മാ​റ്റി​യാ​ണ് തു​ഷാ​ർ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ എ​ത്തു​ന്ന​ത്. വ​യ​നാ​ട്ടി​ൽ ബിഡിജെഎസ് സ്ഥാനാർഥി താൻ തന്നെയായിരിക്കുമെന്നാണ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി രാ​ഷ്‌‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞത്. പ്ര​ചാ​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. തൃ​ശൂ​ർ സീ​റ്റ് ബി​ജെ​പി​ക്ക് വി​ട്ടു ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ചി​ല ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും തു​ഷാ​ർ വെ​ള​ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

രാ​ഹു​ൽ മ​ത്സ​രി​ക്കാ​ൻ എ​ത്തു​ന്ന​തോ​ടെ ദേ​ശീ​യ ശ്ര​ദ്ധ​യി​ലേ​ക്ക് മാ​റി​യ വ​യ​നാ​ട് മ​ണ്ഡ​ലം ബി​ജെ​പി​ക്ക് തി​രി​ച്ചു ന​ൽ​കു​ന്ന​തി​നോ​ട് ബി​ഡി​ജെ​സി​ന് താ​ത്പ​ര്യ​മി​ല്ല. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി ത​ന്നെ വേ​ണ​മെ​ന്ന ബി​ജെ​പി​യു​ടെ ആ​വ​ശ്യം മു​ൻ നി​ർ​ത്തി​യാ​ണ് ബി​ഡിജെഎസി​ന്‍റെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും എ​സ്എ​ൻ​ഡിപി യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും എ​ൻ​ഡിഎ ക​ൺ​വീ​ന​റു​മാ​യ തുഷാ​ർ വ​യ​നാ​ട്ടി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ബി​ഡി​ജെ​എ​സി​ന് ന​ൽ​കി​യ സീ​റ്റാ​യ​തി​നാ​ൽ തി​രി​ച്ചു ചോ​ദി​ക്കു​ന്ന​തി​ന് ബിജെപി​ക്ക് പ​രി​മി​തി​യു​ണ്ട്. എ​ൻ​ഡിഎ ക​ൺ​വീ​ന​ർ കൂ​ടി​യാ​യ തു​ഷാ​റി​നെ പി​ണ​ക്കി സീ​റ്റ് ഏ​റ്റെ​ടു​ത്താ​ൽ അ​തു സം​സ്ഥാ​നം മൊ​ത്ത​ത്തി​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ൽ ഉ​ള്ള​തി​നാ​ൽ തു​ഷാ​ർ ത​ന്നെ വ​യ​നാ​ട്ടി​ൽ എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.
സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്നു ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് തു​ഷാ​ർ രാ​ഷ്‌‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞ​ത്.

Related posts