ആധുനിക ജീവിതത്തിന്റെ ദുരന്തചിത്രങ്ങള്‍ അരങ്ങിലെത്തിച്ച പ്രമാടം നേതാജിയുടെ ‘ഉമ്പ ഉങ്ങ” മികച്ച ശാസ്ത്രനാടകം

alp-nadakomപത്തനംതിട്ട: ആധുനിക ജീവിതത്തിന്റെ ദുരന്തചിത്രങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ച  പ്രമാടം നേതാജിയുടെ “ഉമ്പ ഉങ്ങ’ മികച്ച ശാസ്ത്രനാടകമായി തെരഞ്ഞെടു ക്കപ്പെട്ടു. വ്യാകരണം നഷ്ടപ്പെട്ട ഭാഷകൊണ്ട് വിനിമയം നടത്തേണ്ടിവരുന്ന പുതിയ തലമുറയെ നാടകത്തില്‍ ദര്‍ശിക്കാം. പ്രമാടം നേതാജി സ്കൂള്‍ ഇതു 15-ാം തവണയാണ് റവന്യൂജില്ലാ ശാസ്ത്ര നാടകമേളയില്‍ ജേതാക്കളാകുന്നത്. ജീവിതശൈലീ രോഗങ്ങള്‍ക്ക് വേറിട്ട നാടകാഖ്യാനമാണ് ഇതിലൂടെ നല്‍കുന്നത്. ശരീരത്തിന്റെയും മനസിന്റെയും വഴക്കങ്ങളുടെ തിയറ്റര്‍ സാധ്യതയും നാടകം അന്വേഷിക്കുന്നു.

ഗ്രാമങ്ങള്‍ നാഗരികതയിലേക്ക് പരിണമിക്കുന്നതിന്റെ ലളിതമായ നാടക രൂപമാണ് “ഉമ്പ ഉങ്ങ’. അധ്യാപകനും നാടക രചയിതാവും ഗ്രന്ഥകാരനുമായ മനോജ് സുനി കൈപ്പട്ടൂരാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മികച്ച നടനായി യദുകൃഷ്ണനും നടിയായി നീതു ലക്ഷ്മിയും തെരഞ്ഞെടുക്കപ്പെട്ടു. സാഗര്‍ കുര്യന്‍ കോശി, രാഹുല്‍ രാജ്, അര്‍ജുന്‍ മോഹന്‍, ലക്ഷ്മി ദേവി, ബിനി തോമസ്, അമല മോഹന്‍, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 26 ന് പാലക്കാട് നടക്കുന്ന സംസ്ഥാന ശാസ്ത്ര നാടകമേളയില്‍ “ഉമ്പ ഉങ്ങ’ മത്സരിക്കും.

Related posts