കൊച്ചി: ക്ഷേത്രങ്ങളിലും ഇതര ദേവാലയങ്ങളിലും ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന ഹര്‍ജിയില്‍ കൂടുതല്‍ പേര്‍ക്ക് കക്ഷിചേരാന്‍ ഹൈക്കോടതി അനുമതി നല്കി. പൊതുതാത്പര്യ ഹര്‍ജിയാണെങ്കില്‍ ഉചിതമായ ബെഞ്ചിലേക്ക് ലിസ്റ്റു ചെയ്യാവുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ആനകളെ ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണത കൂടിയെന്നും ക്ഷേത്രങ്ങളില്‍ മാത്രമല്ല മറ്റ് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും എഴുന്നള്ളത്തിനു ഉപയോഗിക്കുന്നുവെന്നും അതു നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് വി. ശ്രീകുമാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും അനു ശിവരാമനുമടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കേസില്‍ ദേവസ്വം ബോര്‍ഡ് കക്ഷിയാണ്. മതപരമായ ചടങ്ങുകള്‍ക്കല്ലാതെ അനാവശ്യ ചടങ്ങുകള്‍ക്ക് ആനകളെ ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.