കഥ പറയുന്ന കണ്ണുകളുടെ ഉടമ എന്നൊക്കെ പറയുന്നത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്, ടെല്‍ പെലെഗ് എന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍. ഇസ്രയേലില്‍ നിന്നുള്ള വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ടെല്‍ ഡിസൈനുകള്‍ വരയ്ക്കുന്നതു സ്വന്തം കണ്ണുകള്‍ക്കു ചുറ്റുമാണെന്നു മാത്രം. ഓരോ ചിത്രവും ഓരോ കഥയിലെ രംഗമായിരിക്കും. കോസ്‌മെറ്റിക്കുകള്‍, ഐ ലൈനറുകള്‍ എന്നിവയോടൊപ്പം ഒരു ബ്രഷും കൂടി കിട്ടിയാല്‍ കണ്ണുകള്‍ക്കു ചുറ്റും അദ്ഭുതങ്ങള്‍ വിരിയും.
ഫെയറി ടെയ്ല്‍ കഥാപാത്രങ്ങളാവും ചിത്രങ്ങളില്‍ അധികവും. ഫ്രോസണ്‍ എന്ന ആനിമേഷന്‍ സിനിമയിലെ നായികയും പ്രശസ്തമായ വിസാഡ് ഓഫ് ഓസ് എന്ന നോവലിലെ ഡൊറോത്തി, ടോട്ടോ എന്നീ കഥാപാത്രങ്ങളുമെല്ലാം കണ്ണുകള്‍ക്കു അഴകേകുന്ന ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 2,71,000 ഫോളോവേഴ്‌സാണു ഇന്‍സ്റ്റാഗ്രാമില്‍ ഇവര്‍ക്കുള്ളത്.