ഒരു നുണ സത്യമാക്കാന്‍ ഒരാള്‍ ഇങ്ങനെയൊക്കെ ചെയ്യുമോ… ഇന്നലെ വരെ ഹൃത്വിക്ക് റോഷനെ പഴിചാരിയിരുന്നവര്‍ ഇന്ന് കങ്കണ ഇത്തരത്തില്‍ ചെയ്യുമോ എന്ന് ചോദിക്കുന്നു. ഇപ്പോള്‍ കങ്കണയെയോ അതോ ഹൃത്വിക്കിനെയാണോ വിശ്വസിക്കേണ്ടത് എന്ന അവസ്ഥയിലാണ്. കഴിഞ്ഞദിവസം ഹൃത്വിക്കുമായി നില്ക്കുന്ന ചിത്രങ്ങള്‍ കങ്കണ പുറത്തുവിട്ടിരുന്നു.
ഈ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് ഇട്ടതാണെന്നും ക്രിഷ് 3യുടെ വിജയാഘോഷത്തോട് അനുബന്ധിച്ച് എടുത്ത ചിത്രമാണെന്നുമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഹൃത്വിക്കിന്റെ അഭിഭാഷകനാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അത് ഒരു ഗ്രൂപ്പ് ഫോട്ടോയാണെന്നും ആ ചിത്രത്തെ എഡിറ്റ് ചെയ്താണ് കങ്കണ കഴിഞ്ഞദിവസം പുറത്തുവിട്ടതെന്നുമാണ് ഹൃത്വിക്കിന്റെ അഭിഭാഷകന്‍ പറയുന്നത്. എന്തിനാണ് കങ്കണ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നറിയില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഹൃത്വിക്ക് തന്റെ കാമുകനായിരുന്നുവെന്നാണ് കങ്കണ പറയുന്നത്. എന്നാല്‍ സിനിമാബന്ധത്തിന് അപ്പുറം കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഹൃത്വിക്കും പറയുന്നത്. ഇരുവരും അവരുടെ നിലപാടുകളാണ് സത്യമെന്ന് തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്നാണ് ഓരോദിവസം കഴിയുമ്പോഴും തെളിഞ്ഞുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന ചിത്രവും അതിന്റെ ഭാഗമാണെന്നാണ് വാര്‍ത്തകള്‍.