ആലപ്പുഴ കലവൂരിൽ കുഴൽകിണറിനായി കുഴിച്ച കുഴിയിലൂടെ പുറത്തേക്ക് വരുന്നത് തീ കത്തുന്ന വാതകം; ഏങ്ങനെ പ്രയോജനപ്പെടുത്താമെന്നാലോചിച്ച് വീട്ടുടമ


ആ​ല​പ്പു​ഴ: വീ​ടി​നു സ​മീ​പം കു​ഴ​ൽ കി​ണ​ർ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ പൈ​പ്പി​ലൂ​ടെ തീ​പി​ടി​ക്കു​ന്ന വാ​ത​കം പു​റ​ത്തേ​ക്ക് വ​ന്ന​തു മൂ​ലം കു​ഴ​ൽ കി​ണ​ർ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ നി​ർ​ത്തി​വ​ച്ച ക​ല​വൂ​രി​ലെ വീ​ട്ടി​ൽ ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നാ​യി​ല്ല. കഴിഞ്ഞദിവസം വൈ​കു​ന്നേ​രം ക​ല​വൂ​ർ വോ​ൾ​ഗ ജം​ഗ്ഷ​ന് കി​ഴ​ക്ക് മ​നോ​ഹ​ര വി​ലാ​സ​ത്തി​ൽ എം.​എം. രാ​ജു​വി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

നി​ല​വി​ലു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ലെ വെ​ള്ളം മോ​ശ​മാ​യ​തി​നാ​ൽ ഇ​തി​ന് അ​ടു​ത്ത് മ​റ്റൊ​രു കു​ഴ​ൽ കി​ണ​ർ കു​ഴി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് തു​ട​ങ്ങി​യ പ​ണി​ക​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ പൂ​ർ​ത്തി​യാ​വാ​റാ​യ​പ്പോ​ഴാ​ണ് പൈ​പ്പി​ലൂ​ടെ രൂ​ക്ഷ ഗ​ന്ധം പു​റ​ത്തേ​ക്കു വ​ന്ന​ത്. സം​ശ​യം തോ​ന്നി തീ​പ്പെ​ട്ടി ഉ​ര​ച്ചു നോ​ക്കി​യ​പ്പോ​ൾ തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി തീ ​ക​ത്തി​യ​തോ​ടെ രാ​ജു​വി​ന്‍റെ ബ​ന്ധു കൂ​ടി​യാ​യ പ്ലം​ബ​ർ ശ്രീ​ജി​ത്ത് പൈ​പ്പി​ൽ വെ​ള്ളം നി​റ​ച്ച് തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. രാ​ത്രി​യാ​യ​തി​നാ​ൽ പ​ണി​ക​ൾ നി​ർ​ത്തി​വ​ച്ചെ​ങ്കി​ലും വാ​ത​ക​ത്തി​ന്‍റെ സാ​ന്നി​ധ്യം തു​ട​രു​ന്ന​തി​നാ​ൽ തു​ട​ർ​ന്നും കു​ഴ​ൽ കി​ണ​ർ കു​ഴി​ക്കാ​ൻ വ​യ്യാ​തെ ആ​ശ​ങ്ക​യി​ലാ​ണ് വീ​ട്ടു​കാ​രും ജോ​ലി​ക്കാ​രും.

കു​ഴ​ൽ കി​ണ​റി​ലൂ​ടെ പു​റ​ത്തേ​ക്കു വ​രു​ന്ന വാ​ത​കം പാ​ച​ക​ത്തി​ന് എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് വീ​ട്ടു​കാ​ർ

Related posts