സംഗതി തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ആലിയ ഭട്ടും സിദ്ധാര്‍ഥ് മല്‍ഹോത്രയും തമ്മില്‍ പ്രണയത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാം. സ്റ്റുഡന്റ് ഒഫ് ദി ഇയര്‍ മുതല്‍ തുടങ്ങിയതാണ് ഇരുവരുടെയും ബന്ധം. എന്നാല്‍ പ്രണയം പുറത്തു പറയുംമുമ്പേ താരങ്ങള്‍ പിരിയാനൊരുങ്ങുന്നു എന്നതാണ്പുതിയ വാര്‍ത്ത.
സിദ്ധാര്‍ഥും ആലിയയും അത്ര രസത്തിലല്ല എന്നതാണ് പുതിയ വാര്‍ത്ത. അടുത്തിടെയായി സെറ്റിലും വളരെ ഗ്‌ളൂമിയായാണ് സിദ്ധാര്‍ഥ് എന്ന് വാര്‍ത്ത വന്നിരുന്നു. സെറ്റിലും പുറത്തുമെല്ലാം വളരെ ആക്ടീവ് ആയിരുന്ന താരത്തിനിപ്പോള്‍ ജോലിയിലും വര്‍ക്കൗട്ടിലും മാത്രമേ താത്പര്യമുള്ളൂ എന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.
ഷൂട്ട് കഴിഞ്ഞ് എല്ലാവരും ചേര്‍ന്ന് കറങ്ങാന്‍ പോയപ്പോഴും സിദ്ധാര്‍ഥ് മാറിനിന്നത് സുഹൃത്തുക്കള്‍ക്കിടയില്‍ വീണ്ടും സംശയമുണ്ടാക്കി. രണ്ടുപേരും തമ്മില്‍ ചെറിയ പിണക്കത്തിലായിരുന്നുവെന്നും പക്ഷേ, ഇപ്പോള്‍ പിണക്കം കൂടി രണ്ടുപേരും പരസ്പരം വിളിക്കാറുപോലുമില്ലെന്നുമാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ബ്രേക്കപ്പിലാണെങ്കിലും പ്രണയം പുറത്തുപറയാത്തതുകൊണ്ട് പരാജയവും പുറത്തു പറയേണ്ടല്ലോ എന്നാകും താരങ്ങള്‍ ചിന്തിക്കുന്നത്.