അഹമ്മദാബാദ്: വിവാദ ആള്‍ദൈവം ആശാറാം ബാപ്പിനെതിരായ കേസില്‍ സാക്ഷികളെ കൊല്ലാന്‍ ക്വട്ടേഷന്‍. അനുയായികളാണ് ഇതിനായി വാടകക്കൊലയാളിയെ നിയോഗിച്ചതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ലൈംഗിക പീഡനക്കേസിലാണ് ആശാറാം ബാപ്പും ജയിലില്‍ കഴിയുന്നത്.
25 ലക്ഷം നല്കി കാര്‍ത്തിക് ഹല്‍ദാര്‍ എന്ന ഷാര്‍പ്പ് ഷൂട്ടറെയാണ് ഇവര്‍ ഏര്‍പ്പാടാക്കിയത്. ഏഴ് സാക്ഷികളില്‍ മൂന്നു പേരെ ഇയാള്‍ വധിച്ചിരുന്നു. എന്നാല്‍ ബാക്കി നാലു പേരെ കൊല്ലാന്‍ ശ്രമിച്ചെ ങ്കിലും കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഇയാളെ ഗുജറാ ത്തിലെ ഭീകരവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയി രുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ മൊഴി നല്‍കിയത്.
പ്രവീണ്‍ വാക്കീല്‍, കെ.ഡി. പട്ടേല്‍, സഞ്ജയ് ജോധ്പൂര്‍, മോഹന്‍ കിഷോര്‍ എന്നീ അനുയായി കളാണ് തന്നെ വന്നു കണ്ടതെന്നും കാര്‍ത്തിക് പറ ഞ്ഞു. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. ആശാറാം ബാപ്പുവും മകന് നാരായണ്‍ സായിയും വിവിധ ലൈംഗിക പീഡനക്കേസുകളില്‍ രാജസ്ഥാനിലെ യും ഗുജറാത്തിലെയും ജയിലുകളിലാണ്. രാജസ്ഥാ നിലെ ജോധ്പൂരിലും ഗുജറാത്തിലെ സൂറത്തിലും അഹമ്മദാബാദിലും ആശാറാമിനും മകനുമെതിരെ കേസുകളുണ്ട്.
2014 ജൂണില്‍ ആശാറാമിന്റെ സഹായിയും പ്രധാന സാക്ഷികളിലൊരാളുമായ അമൃത് പ്രജാപതിയെ രാജ്കോട്ടില്‍ വെടിവച്ച് കൊന്നിരുന്നു. മറ്റൊരു സാക്ഷിയായ കൃപാല്‍ സിംഗ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ കൊല്ല പ്പെട്ടു.
ആശാറാമിന്റെ പാചകക്കാരനായിരുന്ന അഖില്‍ ഗുപ്ത എന്ന സാക്ഷി 2015 ജനുവരിയില്‍ യു.പിയിലെ മുസഫര്‍നഗറില്‍ വധിക്കപ്പെട്ടു. ഇയാള്‍ ആശാറാമി നെതിരെ മൊഴി നല്‍കിയിരുന്നു. അഖില്‍ ഗുപ്തയുടെ കൊലപാതകം സി.ബി.ഐയാണ് അന്വേഷി ക്കുന്നത്. നാടന്‍തോക്കുകള്‍ അടക്കം പത്തോളം തോക്കുകളാണ് കൊലപാതകങ്ങള്‍ക്കായി കാര്‍ത്തി ക് കരുതിയിരുന്നത്.
2001ലാണ് ഇയാള്‍ ആശാറാമിന്റെ ആശ്രമവുമായി ബന്ധം സ്ഥാപിച്ചത്. കൃപാല്‍ സിംഗിന്റെ പ്രായ പൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും ആശാ റാം ബാപ്പുവിന്റെ പേരില്‍ കേസുണ്ട്. ഈ കേസില്‍ പ്രധാന സാക്ഷിയായിരുന്നു കൃപാല്‍ സിംഗ്.