പ്രസവാനന്തരം സൗന്ദര്യം വീണ്ടെടുക്കാന്‍ പെടാപ്പാട് പെടുന്ന അമ്മമാരെ ഉപദേശിച്ച് നടി കനിഹ രംഗത്ത്. സൗന്ദര്യം വീണ്ടെടുക്കാന്‍ ഇത്തരം ശസ്ത്രക്രിയകള്‍ അനാരോഗ്യകരമെന്നാണ് കനിഹയുടെ വിലയിരുത്തല്‍. പ്രസവത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന പാടുകള്‍ സ്‌നേഹത്തിന്റെ പാടുകളാണെന്നാണ് കനിഹയുടെ അഭിപ്രായം. അതില്‍ അഭിമാനിക്കൂ എന്നാണ് അവര്‍ സ്ത്രീ കളെ ഉപദേശിക്കുന്നത്.
തന്റെ കുഞ്ഞിന് മൂന്ന് വയസായതിനു ശേഷം ഒരു ഫാഷന്‍ ഷോയില്‍ പങ്കെടു ത്ത കഥയും കനിഹ പങ്കുവച്ചു. പ്രസവാന ന്തരം വയറിലുണ്ടായ പാടുകള്‍ മേക്കപ്പ് കൊണ്ട് മറയ്ക്കാതെയാണ് താന്‍ റാംപില്‍ ചുവടു വച്ചതെന്നാണ് കനിഹ സാക്ഷ്യപ്പെ ടുത്തുന്നത്. അന്ന് ഒരുപാട് പേര്‍ അതിനെ വിമര്‍ശിച്ചു.എന്നാല്‍ അമ്മയായതിന്റെ ആ അടയാളങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു- കനിഹ പറഞ്ഞു.