പ്ര​തി​ശ്രു​ത വ​ര​നെ ന​ദി​യി​ൽ കാ​ണാ​താ​യി: തെര​ച്ചി​ൽ തു​ട​രു​ന്നു; സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ആ​ദി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​പ്പോഴായിരുന്നു അപകടം സംഭവിച്ചത്

വെ​ഞ്ഞാ​റ​മൂ​ട്: വാമനപുരം ന​ദി​യി​ലെ ചു​ഴി​യി​ൽ​പ്പെ​ട്ട് കാണാതായ യുവാവിന് വേണ്ടി തെരച്ചിൽ തുടരുന്നു. വെ​ള്ള​ല്ലൂ​ർ കു​ഴ​ക്കാ​ട്ടു വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ-ലീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദീ​പ് (29) ആ​ണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം 5.30 ഓ​ടെ വാ​മ​ന​പു​രം ന​ദി​യു​ടെ കൊ​ടു​വ​ഴ​ന്നൂ​ർ കൂ​ളി​ക്ക​ട​വി​ൽ ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ആ​ദി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​പ്പോഴായിരുന്നു ദുരന്തം.

കൂ​ട്ടു​കാ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ആ​ദി​ൽ വെ​ള്ള​ത്തി​ലെ ചു​ഴി​യി​ൽ​പ്പെ​ട്ടു താ​ഴ്ന്നു പോ​കു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട്, ന​ഗ​രൂ​ർ പോ​ലീ​സും വെ​ഞ്ഞാ​റ​മൂ​ട് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഞായറാഴ്ച ഇരുട്ടുവീണപ്പോൾ നിർത്തിയ തെരച്ചിൽ രാവിലെ വീണ്ടും പുനരാരംഭിച്ചു.

വെ​ള്ള​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ പെ​ൺകു​ട്ടി​യു​മാ​യി ആദീപിന്‍റെ വി​വാ​ഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്.

Related posts