കറുകച്ചാല്‍: സിനിമാ ഷൂട്ടിംഗിനിടെ നടന്‍ റിയാസ്ഖാനും സംവിധായകനും നേരേ ചീമുട്ട എറിഞ്ഞ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് അണിയറ പ്രവര്‍ത്തകര്‍. ഇന്നലെ കറുകച്ചാല്‍ ബസ്സ്റ്റാന്‍ഡിനു സമീപം രണ്ടു ഭാഷകളിലായി ചിത്രീകരണം നടക്കുന്ന ചിന്ന ദാദ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് റിയാസ് ഖാനു നേരെയും സംവിധായകന്‍ രാജു ചമ്പക്കരയ്ക്കു നേരെയും ചീമുട്ട എറിഞ്ഞത്.
ആരാണ് എറിഞ്ഞതെന്ന് ഇവര്‍ക്ക് അറിയില്ലെങ്കിലും സിനിമാ ഷൂട്ടിംഗ് നടക്കുന്നതില്‍ വിദ്വേഷമുള്ള ആളുകളാകാമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചീമുട്ട എറിഞ്ഞതിനെ തുടര്‍ന്നു ചിത്രീകരണം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ഷൂട്ടിംഗിന്റെ തിരക്കിലായതിനാല്‍ ഇന്നലെ പരാതി നല്‍കാന്‍ കഴിഞ്ഞില്ല. ഇന്നു കറുകച്ചാല്‍ പോലീസിനു പരാതി നല്‍കുമെന്നാണ് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.