മുംബൈ: 34 കോടി രൂപ ചെലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്്‌ലി മുംബൈയില്‍ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ഇക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഓംകാര്‍ ഗ്രൂപ്പിന്റെ വര്‍ളിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലാണു കോഹ്്‌ലി അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇവരുടെ സൂപ്പര്‍ ലക്ഷ്വറി പ്രോജക്ടിന്റെ സി ടവറിലെ 35-ാം നിലയിലാണ് കോഹ്്‌ലിയുടെ അപ്പാര്‍ട്ട്‌മെന്റ്. 7,171 സ്ക്വയര്‍ ഫീറ്റാണ് കോഹ്്‌ലി വാങ്ങിയ അഞ്ചു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ വലിപ്പം.
മുന്‍ ഇന്ത്യതാരം യുവരാജ് സിംഗിന് സി ടവറിലെ 29-ാം നിലയില്‍ സ്വന്തമായി അപ്പാര്‍ട്ട്‌മെന്റുണ്്ട്. 2014-ലാണ് യുവരാജ് ഇവിടെ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. കഴിഞ്ഞ വര്‍ഷം കോഹ്‌ലിയും പെണ്‍സുഹൃത്തും നടിയുമായ അനുഷ്ക ശര്‍മയും ചേര്‍ന്ന് ഓംകാര്‍ ഗ്രൂപ്പിന്റെ ഓഫീസിലെത്തിയിരുന്നു. അറബിക്കടലിലേക്കു തുറന്നിരിക്കുന്ന രീതിയിലാണ് മൂന്നു ടവറുകളുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം ഓംകാര്‍ ഗ്രൂപ്പ് നിര്‍മിച്ചിരിക്കുന്നത്.