വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​ക​വേ യുവതിയുടെ രേഖകൾ നഷ്ടപ്പെട്ടു; വിദേശ പഠനത്തിനായി ജർമനിയിലേക്ക് പോകുകയായിരുന്നു യുവതി

മൂ​വാ​റ്റു​പു​ഴ: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ യു​വ​തി​യു​ടെ പാ​സ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രേ​ഖ​ക​ള​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​പ്പെ​ട്ടു. ര​ണ്ടാ​ർ വെ​ള്ളാ​യ​ങ്ക​ൽ ബേ​ബി​യു​ടെ മ​ക​ൾ രേ​ണു​വി​ന്‍റെ ബാ​ഗാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. പ​ഠ​ന​ത്തി​നാ​യി ജ​ർ​മ​നി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു രേ​ണു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30ന് ​കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ബാ​ഗ് വ​ച്ചാ​ണു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. 4.30ഓ​ടെ വാ​ഹ​നം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഡി​ക്കി തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ബാ​ഗ് ക​ണ്ടെ​ത്താ​നാ​യി​ല്ല. പാ​സ്പോ​ർ​ട്ടി​നു പു​റ​മെ ഐ​ഡി കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, പ​ണം, മ​റ്റു രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ​യും ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ​യ്ക്കും നെ​ടു​ന്പാ​ശേ​രി​ക്കും ഇ​ട​യി​ലാ​ണു ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത്. രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ യു​വ​തി​യു​ടെ ജ​ർ​മ​നി യാ​ത്ര മു​ട​ങ്ങി. തുടർപഠനവും പ്രതിസന്ധിയിലായിരിക്കുകയാണ്. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എന്തെങ്കിലും വിവരങ്ങൾ ബന്ധപ്പെടുക. ഫോ​ണ്‍: 9447004761, 9447909244.

Related posts