കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നത് എലിക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എനുന മാറ്റിയെഴുതേണ്ടി വരും. ഈ വാര്‍ത്തയും വീഡിയോയും കണ്ടു കഴിയുമ്പോഴെങ്കിലും. അത്രയ്ക്കും ഹൃദയഹാരിയാണ് തള്ള എലി തന്റെ കുഞ്ഞിനെ ഒരു പാമ്പിന്റെ വായില്‍നിന്നു രക്ഷപ്പെടുത്തുന്ന ഈ വീഡിയോ.
ഇന്ത്യയിലെ ഏതോ നഗരത്തിലെ റോഡില്‍ നിന്ന് ആരോ ഷൂട്ട് ചെയ്തതാണ് ഈ രംഗം. ഒരു പാമ്പ് ഒരു എലിക്കുഞ്ഞിനെ വായിലാക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യം. ഈ സമയം അമ്മ എലി എത്തുന്നതും കുഞ്ഞിനെ രക്ഷിക്കാന്‍ പാമ്പിനെ ആക്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. എലിയുടെ ആക്രമണത്തില്‍ പാമ്പ് പതറി. അതോടെ കുഞ്ഞിനെ വിട്ടു. എന്നിട്ടും അമ്മ എലി പാമ്പിനെ വെറുതെവിടാന്‍ തയാറായില്ല. രക്ഷപ്പെട്ടു പാഞ്ഞ പാമ്പിന്റെ പിന്നാലെ പാഞ്ഞു എലിയമ്മ. ഹൃദയത്തില്‍ തട്ടുന്ന ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ…