ന്യൂഡല്‍ഹി: അശ്ലീല വീഡിയോ പുറത്തായതിനെ തുടര്‍ന്ന് ഡല്‍ഹി മന്ത്രിയെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പുറത്താക്കി. എഎപി സര്‍ക്കാരിലെ കാബിനറ്റ് റാങ്കുള്ള സാമൂഹ്യക്ഷേമ മന്ത്രി സന്ദീപ് കുമാറിനെതിരേയാണ് നടപടി. സന്ദീപിനെതിരേയുള്ള തെളിവായി കേജരിവാളിനു സമര്‍പ്പിക്കപ്പെട്ട സിഡിയില്‍ മന്ത്രിയും രണ്ടു സ്ത്രീകളും തമ്മിലുള്ള അശ്ലീല ദൃശ്യങ്ങളും ഏതാനും ചിത്രങ്ങളുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിക്കെതിരേ നടപടിക്ക് കേജരിവാള്‍ ഒരുങ്ങിയത്.
സന്ദീപിനെതിരായ സിഡി കിട്ടിയെന്നും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയെന്നും പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ കേജരിവാള്‍ ട്വീറ്റ് ചെയ്തു. പൊതുജീവിതത്തിലെ സംശുദ്ധിക്കു വേണ്ടിയാണ് എഎപി നിലകൊള്ളുന്നതെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും കേജരിവാള്‍ പറഞ്ഞു. മന്ത്രിക്കെതിരേ നടപടിയെടുത്തതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സ്ഥിരീകരിച്ചു. ഇത്തരം പ്രവൃത്തികള്‍ പാര്‍ട്ടി പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.