സ്വച്ഛ്ഭാരത്..! രാ​വി​ലെ ബീ​ച്ചി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​ർ ഞെ​ട്ടി; മാ​മ​ല്ല​പു​രം ബീ​ച്ച് “അ​രി​ച്ചു​പെ​റു​ക്കി’ മോ​ദി​; പ്ലോ​ഗിം​ഗ് വീ​ഡി​യോ

ശ​നി​യാ​ഴ്ച രാ​വി​ലെ ചെ​ന്നൈ മാ​മ​ല്ല​പു​രം ബീ​ച്ചി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​ർ ഞെ​ട്ടി. കാ​ര​ണ​മെ​ന്താ​ണ​ന്ന​ല്ലേ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ട​ൽ​തീ​ര​ത്തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പെ​റു​ക്കു​ന്നു. മോ​ദി ക​ട​ലോ​ര​ത്തു കൂ​ടി ന​ട​ന്നു പ്ലാ​സ്റ്റി​ക്കു​ക​ള്‍ പെ​റു​ക്കു​ക​യും അ​ത് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന് ന​ൽ​കു​ന്ന​തു​മാ​ണ് കാഴ്ച. ഇ​തി​ന്‍റെ വീ​ഡി​യോ പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് മോദി മഹാബലിപുരത്ത് എത്തിയത്. ശനിയാഴ്ച രാവിലെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഫിഷർമാൻ കോവ് റിസോർട്ടിൽ പുരോഗമിക്കുകയാണ്. കൂടിക്കാഴ്ചയിൽ ഭീകരവാദം, ധനസഹായം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.

Related posts